മോദിക്കും അമിത് ഷായ്ക്കുമെതിരെ നടപടിയില്ല; കമ്മീഷനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 29, 2019

മോദിക്കും അമിത് ഷായ്ക്കുമെതിരെ നടപടിയില്ല; കമ്മീഷനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

ന്യൂഡൽഹി: തുടർച്ചയായി മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചിട്ടുംനരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാത്ത് ചോദ്യം ചെയ്ത് കോൺഗ്രസ് സുപ്രീം കോടതിയിൽ ഹർജി നൽകി. സൈന്യത്തിന്റെ പേരിൽ വോട്ട് ചോദിച്ചതിന് ഇരുവർക്കുമെതിരെ നടപടുയെടുക്കാൻ കമ്മീഷന് നിർദേശം നൽകണമെന്ന് കോൺഗ്രസ് ഹർജിയിൽ ആവശ്യപ്പെട്ടു. കോൺഗ്രസ് മഹിളാ വിഭാഗം നേതാവായ സുഷ്മിത ദേവാണ് തിങ്കളാഴ്ച രാവിലെ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ നിർണായകമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും തുടർച്ചയായി മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചിട്ടുംതിരഞ്ഞെടടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ കണ്ണടയ്ക്കുന്നു എന്ന ആരോപണമാണ് ഹർജിയിൽ ഉന്നയിക്കുന്നത്. ഇവർക്കെതിരെ നടപടിയെടുക്കാൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. ബി.ജെ.പി നേതൃത്വംതുടർച്ചയായി സൈനികരുടെ പേരിലും പുൽവാമ, ബാലാകോട്ട് സംഭവങ്ങളുടെ പേരിലുംവോട്ട് പിടിക്കുന്നു എന്നതാണ് കോൺഗ്രസ് ആരോപണം. പ്രതിപക്ഷ പാർട്ടികൾ ഇക്കാര്യത്തിൽ നിരവധി പാരാതികൾ നൽകിയിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് കോൺഗ്രസിന്റെ ഈ നീക്കം. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ നൽകിയ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്യപ്പെട്ട വിഷയവും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം കണക്കിലെടുത്ത് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നെങ്കിലും നടപടിയുണ്ടാകാത്ത പശ്ചാത്തലത്തിലാണ് കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലേക്ക് പാർട്ടി എത്തിയത്. content highlights:Congress,Supreme court of India, Narendra Modi, AMit shah, BJP


from mathrubhumi.latestnews.rssfeed http://bit.ly/2GSWggB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages