ചെന്നൈ: മാർച്ച് 14 മുതൽ 29 വരെ നടത്തിയ തമിഴ്നാട് എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തേതിൽനിന്ന് നേരിയ വർധനയോടെ 95.2 ആണ് ഇത്തവണത്തെ വിജയശതമാനം. 94.5 ആയിരുന്നു 2018ലെ വിജയശതമാനം. വിദ്യാർഥികൾക്ക്tnresults.nic.in,dge1.tn.nic.in,dge2.tn.nic.inഎന്നീ വെബ്സൈറ്റുകളിൽനിന്ന് ഫലം അറിയാനാകും. ഈ വെബ്സൈറ്റുകളിൽ നൽകിയിരിക്കുന്നSSLC Exam Results - March 2019ലിങ്കിൽ രജിസ്ട്രേഷൻ നമ്പറുംജനന തിയ്യതിയും നൽകിയാൽ മാർക്ക് അറിയാനാകും. 9.6 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ തമിഴ്നാട് എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്. പരീക്ഷയെഴുതിയതിൽ 97 ശതമനം പെൺകുട്ടികളും വിജയം നേടിയപ്പോൾ 93.3 ആണ് ആൺകുട്ടികളുടെ വിജയശതമാനം. 98.53 ശതമാനം വിജയത്തോടെ തിരുപ്പൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയികളുള്ളത്. രാമനാഥപുരവും (98.48 ശതമാനം) നാമക്കലുമാണ് (98.45 ശതമാനം) രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. Content Highlights:TN SSLC results declared; pass percentage stands at 95.2 percent
from mathrubhumi.latestnews.rssfeed http://bit.ly/2VvVPku
via
IFTTT
No comments:
Post a Comment