കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ മണ്ഡലമാണ് വയനാട്. എൽഡിഎഫ് സ്ഥാനാർഥി പി.പി. സുനീറിന്റെ റോഡ്ഷോ ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികളും വാർത്താ പ്രാധാന്യംനേടിയിരുന്നു. കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനം വൈകിയപ്പോൾ ഒരുഘട്ടത്തിൽ പ്രചാരണത്തിൽ മുന്നിലെത്താനും എൽഡിഎഫിന് കഴിഞ്ഞിരുന്നു. തിരഞ്ഞെടുപ്പിനുശേഷം പ്രത്യേക അവകാശവാദങ്ങൾക്കില്ലെന്നും മേയ് 23-ന് ഫലപ്രഖ്യാപനം വരെ കാത്തിരിക്കാമെന്നുംപി.പി. സുനീർ പ്രതികരിച്ചു. മണ്ഡലത്തിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മത്സരിച്ചത് ജനങ്ങൾക്ക് പുതിയൊരു അനുഭവമാണ്. ഇത് ഫലത്തെ എത്രത്തോളം സ്വാധീനിക്കുമെന്ന് കണ്ടറിയണമെന്നും സുനീർ പറഞ്ഞു. വയനാട്ടിൽ പോളിങ് ശതമാനം ഉയർന്നതും തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും. നേരത്തെ പാർട്ടി ഏൽപ്പിക്കുന്ന മറ്റ് ചുമതലകളേപ്പോലെതന്നെയാണ് സ്ഥാനാർഥിത്വമെന്നും തന്റെ കർത്തവ്യം ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്നും മറ്റൊരു അഭിമുഖത്തിൽ സുനീർ പ്രതികരിച്ചിരുന്നു. Content Highlights: Lok Sabha Elections 2019, Wayanad Constituency, PP Suneer, The Great Indian War 2019
from mathrubhumi.latestnews.rssfeed http://bit.ly/2vrT8BK
via
IFTTT
No comments:
Post a Comment