കേരളത്തില്‍നിന്ന് കസ്റ്റഡിയിലെടുത്തവര്‍ക്ക് ശ്രീലങ്ക സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് സൂചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 29, 2019

കേരളത്തില്‍നിന്ന് കസ്റ്റഡിയിലെടുത്തവര്‍ക്ക് ശ്രീലങ്ക സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് സൂചന

കൊച്ചി: ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെട്ട്കേരളത്തിൽനിന്ന് എൻ ഐ എ കസ്റ്റഡിയിലെടുത്തവർക്ക് സ്ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് സൂചന. ശ്രീലങ്കയിലെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സംഘടനയുമായി ആശയപരമായി യോജിപ്പുള്ളവരെയാണ് ചോദ്യം ചെയ്തത്. അതേസമയം സ്ഫോടനവുമായി ബന്ധമുള്ളവർ കേരളത്തിലെത്തിയോ എന്ന കാര്യം പരിശോധിക്കും. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് മലയാളികളെ ഞായറാഴ്ച ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്നു. ഇവരിൽ രണ്ടുപേർ കാസർകോട് സ്വദേശികളും ഒരാൾ പാലക്കാട് സ്വദേശിയുമാണ്. കാസർകോട് വിദ്യാനഗർ സ്വദേശികളായ അബൂബക്കർ സിദ്ദിഖ്, കൂഡ്ലു കാളംകാവിലെ അഹമ്മദ് അറാഫത്ത്, പാലക്കാട് മുതലമടല ചുള്ളിയാർമേട് ചപ്പക്കാട് സ്വദേശി റിയാസ് അബൂബക്കർ എന്നിവരെയാണ് എൻ ഐ എ ചോദ്യം ചെയ്തത്. ഇതിൽ അബൂബക്കറിനോടും അഹമ്മദ് അറാഫത്തിനോടും ചൊവ്വാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ എൻ ഐ എ നിർദേശം നൽകിയിരുന്നു. റിയാസിനെ കസ്റ്റഡിയിലും എടുത്തിട്ടുണ്ട്. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ സഹ്റാൻ ഹാഷിം പലതവണ കേരളത്തിലും തമിഴ്നാട്ടിലും സന്ദർശനം നടത്തിയിരുന്നെന്ന് എൻ ഐ എക്ക് ബോധ്യമായിട്ടുണ്ട്. കേരളത്തിൽ എവിടെല്ലാം ഇയാൾ പോയെന്ന കാര്യത്തിലും എൻ ഐ എക്ക് വിവരം ലഭിച്ചിട്ടുണ്ട്. ആ സമയത്ത് ആരെയൊക്കെ കണ്ടു, ഏതെങ്കിലും ക്ലാസുകളിൽ പങ്കെടുത്തിട്ടുണ്ടോ, ഏതൊക്കെ പരിപാടികളാണ് നടത്തിയത് എന്ന കാര്യവും എൻ ഐ എ പരിശോധിക്കും. ഇതിനു വേണ്ടിക്കൂടിയാണ് ഞായറാഴ്ച ചോദ്യം ചെയ്തവരോട് നേരിട്ട് ഹാജരാകാൻ എൻ ഐ എ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് ചിലരെ കൂടി എൻ ഐ എ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. content highlights:people taken to custody dont have direct link with sri lanka terror attack says nia


from mathrubhumi.latestnews.rssfeed http://bit.ly/2V33NSr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages