കള്ളവോട്ട്: കളക്ടറുടെ റിപ്പോര്‍ട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് തന്നെ കൈമാറും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 29, 2019

കള്ളവോട്ട്: കളക്ടറുടെ റിപ്പോര്‍ട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് തന്നെ കൈമാറും

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കാസർകോട്മണ്ഡലത്തിൽ കള്ളവോട്ട് നടന്നതിനെ കുറിച്ചുള്ള ജില്ലാ കളക്ടർമിർ മുഹമ്മദ് അലിയുടെറിപ്പോർട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയ്ക്കു വിടും. റിപ്പോർട്ട് തിങ്കളാഴ്ച തന്നെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർടീക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനു കൈമാറുമെന്നാണ് സൂചന. വിഷയത്തിലെ തുടർനടപടികൾ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ സ്വീകരിക്കും. പിലാത്തറ എ യു പി സ്കൂളിൽ കള്ളവോട്ട് നടക്കുന്നതിന്റെ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. ഇതിനു പിന്നാലെ വിഷയത്തെ കുറിച്ച് കാസർകോട്ടെയും കണ്ണൂരിലെയും കളക്ടർമാരോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പ്രിസൈഡിങ് ഓഫീസറെയും വെബ് ക്യാമറയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെയും ബൂത്ത് തലത്തിൽ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും നേരിട്ട് വിളിച്ചതിനു ശേഷമാണ് കളക്ടർ റിപ്പോർട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക്കൈമാറിയിട്ടുള്ളത്. കള്ളവോട്ട് നടന്നുവെന്ന് വെബ് ക്യാമറയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ കളക്ടറെ അറിയിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ എന്തെങ്കിലും ശുപാർശകൾക്കൊപ്പമാണോ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കുക എന്ന കാര്യം വ്യക്തമല്ല. content highlights:kannur collectors report on bogus vote likely to be submitted to central election commission today


from mathrubhumi.latestnews.rssfeed http://bit.ly/2V3GeZY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages