കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമായ തിങ്കളാഴ്ച പശ്ചിമബംഗാളിൽ വ്യാപകമായ ബൂത്ത് പിടിത്തവും കള്ളവോട്ടുമെന്ന് റിപ്പോർട്ട്. അസനോളിൽ വോട്ടെടുപ്പ് തടസ്സപ്പെടുത്തിയതിനെ തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി. കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോയുടെ വാഹനം തൃണമൂൽ പ്രവർത്തകർ അക്രമിച്ചതായി റിപ്പോർട്ടുണ്ട്. ബരാബാനിയിലെ പോളിങ് ബൂത്തിലെത്തി ബാബുൽ സുപ്രിയോയുടെ വാഹനത്തിനു നേരെ ഒരു സംഘം തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നു. 180 നമ്പർ ബൂത്തിലെ ബിജെപി ഏജന്റിനെ ബൂത്തിലിരിക്കാൻ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രിയോയും പോളിങ് ഓഫീസറും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഒരു പോളിങ് ബൂത്തിലും തങ്ങളുടെ ഏജന്റുമാരെ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ബെഹ്റാംപുരിലെ 157-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നതായും ഇവിടെ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു. പോളിങ് ഏജന്റിനെ ബൂത്തിലിരിക്കാൻ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. അസനോളിൽ വോട്ടർമാരെ തടഞ്ഞതിനെ തുടർന്ന് നടന്ന സംഘർഷത്തിൽ പോലീസ് ലാത്തിചാർജ് നടന്നു. ഇവിടെ ധ്രുതകർമ സേനയും കേന്ദ്രസേനയും സ്ഥലത്തെത്തി സംഘം ചേർന്ന പ്രവർത്തകരെ വിരട്ടിയോടിച്ചു. #WATCH Clash between TMC workers and security personnel at polling booth number 199 in Asansol. A TMC polling agent said, no BJP polling agent was present at the booth. BJP MP candidate from Asansol, Babul Supriyos car was also vandalised outside the polling station. pic.twitter.com/goOmFRG96L — ANI (@ANI) April 29, 2019 #WATCH Clash between TMC workers and QRF and security personnel outside polling booth number 125-129 in Asansol, after disagreement erupted between BJP & CPI(M) workers after TMC workers insisted on polling despite absence of central forces. #WestBengal pic.twitter.com/wmTE97gY4i — ANI (@ANI) April 29, 2019 Content Highlights:Lok Sabha Election 2019, violence on poll, West Bengal
from mathrubhumi.latestnews.rssfeed http://bit.ly/2GJVRLW
via
IFTTT
No comments:
Post a Comment