മുംബൈ: കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ നാലാം ഘട്ടം തുടങ്ങി. മധ്യപ്രദേശിലേയും രാജസ്ഥാനിലേയും മണ്ഡലങ്ങളിലാണ് രണ്ട് പ്രബല കക്ഷികളും കടുത്ത മത്സരം തീർക്കുന്നത്. ഒമ്പത് സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന നാലാംഘട്ടം പൂർത്തിയാകുന്നതോടെ 374 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പൂർത്തിയാകും. മുംബൈ നഗരത്തിലും രാജസ്ഥാനിലെ പല മണ്ഡലങ്ങളിലും അതിരാവിലെ തന്നെ തിരക്ക് അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ മണ്ഡലങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുന്ന രാജസ്ഥാനിലും രാവിലെ തന്നെ തിരക്ക് അനുഭവപ്പെട്ടു. രാജസ്ഥാനിൽ ഈ ഘട്ടത്തോടെയാണ് തിരഞ്ഞെടുപ്പ് തുടങ്ങുന്നത്. മഹാരാഷ്ട്രയിൽ ഈ ഘട്ടത്തോടെ തിരഞ്ഞെടുപ്പ് അവസാനിക്കും. നടിയും കോൺഗ്രസ് സ്ഥാനാർഥിയുമായ ഊർമിള മതോണ്ഡ്കർ, നടി രേഖ, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, കനയ്യകുമാർ, ബി.ജെ.പി സിറ്റിങ് എം.പി പരേഷ് റാവൽ, ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ,ബി.ജെ.പി എം.പി പൂനം മഹാജൻ, അനിൽ അംബാനി തുടങ്ങി നിരവധി പ്രമുഖർ രാവിലെ തന്നെ വോട്ടു ചെയ്തു. അതിനിടെ പശ്ചിമ ബംഗാളിലെ ജെമുവയിലെ രണ്ട് ബൂത്തുകളിൽ കേന്ദ്രസേനയെ വിന്യസിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഗ്രാമീണർ വോട്ടെടുപ്പ് ബഹിഷ്കരിച്ച് ബൂത്തിന് മുന്നിൽ കുത്തിയിരുന്നു. 543 മണ്ഡലങ്ങളിലേക്കുള്ള ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭൂരിഭാഗവും പിന്നിടുന്ന നാലാം ഘട്ടം മുതലാണ് നിർണായക സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ നകുൽ നാഥ് (ചിന്ദ്വാഡ), ബി.ജെ.പി. അധ്യക്ഷൻ രാകേഷ് സിങ്(ജബൽപുർ), വിദ്യാർഥി നേതാവായിരുന്ന കനയ്യകുമാർ (ബെഗുസാരായ്-ബിഹാർ), പ്രമോദ് മഹാജന്റെ മകൾ പൂനം മഹാജൻ, സുനിൽദത്തിന്റെ മകൾ പ്രിയാദത്ത് (മുംബൈ നോർത്ത് സെൻട്രൽ), നടി ഊർമിള മാതോഡ്കർ (മുംബൈ നോർത്ത്), മിലിന്ദ് ദേവ്റ (മുംബൈ സൗത്ത്), സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് (കനൗജ്-യു.പി.), ബാബുൽ സുപ്രിയോ, മൂൺമൂൺ സെൻ (അസൻസോൾ-ബംഗാൾ), ബി.ജെ.പി. മുൻനേതാവ് ജസ്വന്ത് സിങ്ങിന്റെ മകൻ കോൺഗ്രസിലെ മാനവേന്ദ്രസിങ് (ബാർമേഡ്-രാജസ്ഥാൻ). എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധിതേടുന്ന പ്രമുഖർ. ജമ്മു കശ്മീരിലെ അനന്ത്നാഗിലും ബിഹാറിലെ മണ്ഡലങ്ങളിലുടെ കനത്ത സുരക്ഷയിലാണ് തിരഞ്ഞെടുപ്പ്. ഒഡിഷ നിയമസഭയിലെ ശേഷിച്ച 41 സീറ്റുകളിലേക്കും ഇന്നാണ് തിരഞ്ഞെടുപ്പ്. Jammu & Kashmir: Polling underway at a polling booth in Kurigam area of Kulgam. #LokSabhaElections2019 pic.twitter.com/lfeVDTgTor — ANI (@ANI) April 29, 2019 #Bihar: CPI candidate from Begusarai, Kanhaiya Kumar after casting his vote at a polling centre in Begusarai. #LokSabhaElections2019 pic.twitter.com/zL57N8dUDB — ANI (@ANI) April 29, 2019 #Mumbai: Congress MP candidate from Mumbai North, Urmila Mataondkar casts her vote at polling booth number 190 in Bandra. pic.twitter.com/caqMEX9Njk — ANI (@ANI) April 29, 2019 Mumbai: Anil Ambani casts his vote at voting centre number 216 at GD Somani School in Cuffe Parade. #LokSabhaElections2019 pic.twitter.com/II9VZJvjmV — ANI (@ANI) April 29, 2019 View this post on Instagram This is the moment that matters.... Every vote is a voice that counts. #LokSabhaElections2019 A post shared by Priyanka Chopra Jonas (@priyankachopra) on Apr 28, 2019 at 7:50pm PDT Content highlights:fourth phase of LS voting begins
from mathrubhumi.latestnews.rssfeed http://bit.ly/2LaIH06
via
IFTTT
No comments:
Post a Comment