ശ്രീലങ്കയിലെ അഞ്ചിടങ്ങളില്‍ വീണ്ടും ചാവേര്‍ ആക്രമണം നടന്നേക്കുമെന്ന് മുന്നറിയിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 29, 2019

ശ്രീലങ്കയിലെ അഞ്ചിടങ്ങളില്‍ വീണ്ടും ചാവേര്‍ ആക്രമണം നടന്നേക്കുമെന്ന് മുന്നറിയിപ്പ്

കൊളംബോ: ശ്രീലങ്കയിലെ കൊളംബോയിലുണ്ടായ ചാവേർ ആക്രമണത്തിന് തുടർച്ചയായി വീണ്ടും തീവ്രവാദി ആക്രമണങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. സൈനിക വേഷത്തിൽ വാനിലെത്തുന്ന ചാവേറുകൾ ആക്രമണം നടത്തുമെന്നാണ് ശ്രീലങ്കയുടെ സുരക്ഷാ ഏജൻസി നൽകുന്ന മുന്നറിയിപ്പ്. ഇതു സംബന്ധിച്ച് ജനപ്രതിനിധികൾക്കും വിവിധ സുരക്ഷാ വിഭാഗങ്ങൾക്കും അറിയിപ്പ്നൽകിയതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് ഇടങ്ങളിൽ ആക്രമണം നടക്കാനിടയുണ്ടെന്നുംഞായറാഴ്ചയോ തിങ്കളാഴ്ചയോ ആയിരിക്കും ആക്രമണമെന്നും റിപ്പോർട്ടിൽ പറയുന്നു. ചാവേർ ആക്രമണം നടന്ന പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്ന് 27 കിലോമീറ്റർ അകലെയുള്ള ബറ്റികലോവ ആക്രമണം നടക്കാനിടയുള്ള സ്ഥലങ്ങളിലൊന്നായി സുരക്ഷാ ഏജൻസിയുടെ കത്തിൽ പറയുന്നു. ഞായറാഴ്ച ആക്രമണം നടക്കാത്ത സാഹചര്യത്തിൽ തിങ്കളാഴ്ച രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബോംബ് ആക്രമണത്തെ തുടർന്ന് പ്രഖ്യാപിച്ചിരുന്ന കർഫ്യൂ ഞായറാഴ്ചയോടെ പിൻവലിച്ചു. എന്നാൽ പോലീസ് കർശന പരിശോധനകൾ തുടരുകയാണ്. Content Highlights:Sri Lanka on alert for attacks, militants disguised in uniforms, colombo bomb blast


from mathrubhumi.latestnews.rssfeed http://bit.ly/2L8lCeo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages