കണ്ണൂർ: കാസർകോട് മണ്ഡലത്തിൽ 90 ശതമാനത്തിലധികം പോളിങ് നടന്ന ബൂത്തുകളിൽ റീ പോളിങ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്. നൂറോളം ബൂത്തുകളിലാണ് യുഡിഎഫ് റീ പോളിങ് ആവശ്യപ്പെട്ടിരിക്കുന്നത്. കാസർകോട് മണ്ഡലത്തിൽ ഉൾപ്പെട്ട പിലാത്തറയിലെ ബൂത്തിൽ കള്ളവോട്ട് നടന്നതായി വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് റീപോളിനായുള്ള യുഡിഎഫിന്റെ ആവശ്യം. കാസർകോട് മണ്ഡലത്തിൽ 126 ബൂത്തുകളിലാണ് 90 ശതമാനത്തിലധികം വോട്ടിങ് നടന്നത്. അതിൽ 100 ബൂത്തുകളിൽ റീപോളിങ് വേണമെന്നാണ് യുഡിഎഫ് ആവശ്യമുന്നയിക്കുന്നത്. തൃക്കരിപ്പുർ, കല്യാശ്ശേരി, പയ്യന്നൂർ,കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലങ്ങളിലെചില ബൂത്തുകളിലാണ്റീപോളിങ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. റീപോളിങ് നടക്കുന്ന ബൂത്തുകളിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്നുംപോളിങ് ഉദ്യോഗസ്ഥരായി കേന്ദ്രസർക്കാർ ജീവനക്കാരെ നിയോഗിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു. റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ ജില്ലാ കളക്ടറെ കാണും. കാസർകോട് മണ്ഡലത്തിലുൾപ്പെടുന്ന പിലാത്തറയിലെ ബൂത്തിൽ കള്ളവോട്ട് നടന്നതിനെ കുറിച്ച് ജില്ലാ കളക്ടർ മിർ മുഹമ്മദ് അലി സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയിരുന്നു. കള്ളവോട്ട് നടന്നുവെന്ന് വെബ് ക്യാമറയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ കളക്ടറെ അറിയിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. റിപ്പോർട്ട് തിങ്കളാഴ്ച തന്നെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനു കൈമാറുമെന്നാണ് സൂചന. വിഷയത്തിലെ തുടർനടപടികൾ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ സ്വീകരിക്കും. Content Highlights:congress seeks re-polling, kasaragod lok sabha constituency, lok sabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2XWfPu1
via
IFTTT
No comments:
Post a Comment