വിചിത്രമായ പല ആചാരങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. പ്രാചീനമായ ഇത്തരം ആചാരങ്ങളെ ഇന്നും സംരക്ഷിക്കുന്ന ജനതയുമുണ്ട്. മധ്യപ്രദേശിലെ ബീഡാവാഡിലെ ഒരു വിചിത്രമായ ആചാരമാണ് ശ്രദ്ധേയമാകുന്നത്. ഭാഗ്യം ലഭിക്കാന്‍ പശുക്കളുടെ ചവിട്ട് ഏല്‍ക്കുക എന്നതാണ് ഇവിടുത്തെ വിചിത്രമായ ആചാരം. ഉജ്ജയിനിക്കടുത്താണ് ബീഡാവാഡ് എന്ന ചെറുഗ്രാമം. സമീപപ്രദേശങ്ങളിലുള്ള മറ്റു ചില ഗ്രാമങ്ങളിലും ഈ ആചാരം പിന്തുടരുന്നുണ്ട്.
ഗായ് - ഗൗരിയെന്നാണ് ഈ ആഘോഷത്തെ വിളിക്കുന്നത്. പണ്ട് ഗ്രാമത്തിലുള്ള ഒരാള്‍ സന്താനലബ്ദിക്കായി പ്രാര്‍ത്ഥിക്കുകയും ഈ ആഘോഷത്തിന് ശേഷം ആഗ്രഹ പൂര്‍ത്തീകരണമുണ്ടായി എന്നുമാണ് പറയപ്പെടുന്നത്. പശുക്കള്‍ നിലത്ത് കിടക്കുന്നവരുടെ ദേഹത്ത് ചവിട്ടിയോടുമ്പോള്‍ അവര്‍ പ്രാര്‍ത്ഥനയിലായിരിക്കും. അപകടസാദ്ധ്യത കൂടുതലാണെങ്കിലും ഗ്രാമവാസികള്‍ അതില്‍ നിന്ന് പിന്തിരിയില്ല.
ഗ്രാമവാസികള്‍ പശുക്കളുടെ ചവിട്ടേല്‍ക്കാനായി നിലത്തുകിടക്കും. തുടര്‍ന്ന് പശുക്കളെ ഇവര്‍ക്കിടയിലേക്ക് അഴിച്ചുവിടും. പശുക്കളുടെ കൊമ്പുകളില്‍ ചായംതേച്ച് കുടമണികെട്ടി മനോഹരമാക്കിയാണ് ആഘോഷത്തിനായി എത്തിക്കുന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയുമുണ്ടാകും. പശുക്കള്‍ അപകടമല്ല, ഐശ്വര്യമാണ് നല്‍കുകയെന്നാണ് ഇവരുടെ വിശ്വാസം. പശുക്കളുടെ ചവിട്ടേറ്റ് മുറിവു പറ്റിയാല്‍ അതിന് മരുന്നുമുണ്ട്. ഗോമൂത്രവും ചാണകവുമാണ് മുറിവില്‍ പുരട്ടുന്നത്. വളരെ ആഘോഷമായിട്ടാണ് ഈ ആചാരം ഗ്രാമവാസികള്‍ നടത്തുന്നത്.
from mangalam.com http://bit.ly/2V3Q65Y
via IFTTT
No comments:
Post a Comment