കോഴിക്കോട്:രാഹുൽഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിൽ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് സമിതിക്ക് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും നേതൃത്വം നൽകും. കോഴിക്കോട്ട് ചേർന്ന യു.ഡി.എഫ്. നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് സമിതിയുടെ ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രനും ജനറൽ കൺവീനർ സാദിഖലി ശിഹാബ് തങ്ങളുമായിരിക്കും. ഡി.സി.സി. പ്രസിഡന്റുമാരായ ടി. സിദ്ദിഖ്, വി.വി. പ്രകാശ്, ഐ.സി. ബാലകൃഷ്ണൻ എന്നിവരാണ് കൺവീനർമാർ. കെ.പി.സി.സി. ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യനാണ് മുക്കത്ത് പ്രവർത്തിക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ചുമതല. കെ.പി.സി.സി. സെക്രട്ടറിമാരായ കെ.പി. അബ്ദുൾമജീദും വി.എ. കരീമും എൻ. സുബ്രഹ്മണ്യനെ സഹായിക്കും. കെ.പി.സി.സി. ജനറൽസെക്രട്ടറി കെ.പി. അനിൽകുമാറാണ് മാധ്യമക്കമ്മിറ്റി കൺവീനർ. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറൽസെക്രട്ടറിമാരായ ഉമ്മൻചാണ്ടി, മുകുൾവാസ്നിക്, കെ.സി. വേണുഗോപാൽ എന്നിവർ നേരിട്ട് വയനാട്ടിലെ തിരഞ്ഞെടുപ്പുപ്രവർത്തനം ഓരോ ദിവസവും അവലോകനം ചെയ്യും. സമീപമുള്ള മറ്റ് മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിറ്റികളുടെ ചുമതലവഹിക്കുന്ന നേതാക്കളും ഭാരവാഹികളും വയനാട് മണ്ഡലത്തിൽ വരുന്നതിന് കെ.പി.സി.സി. കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ ആർക്കെങ്കിലും വയനാട്ടിലേക്ക് വരേണ്ടിവന്നാൽ അതിന് കെ.പി.സി.സി.യുടെ മുൻകൂർ അനുമതി വാങ്ങണം. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളെ വ്യാഴാഴ്ച വയനാട്ടിൽ പ്രഖ്യാപിക്കും. content highlights: Rahul Gandhi, Wayanad, Election Campaign, Congress, UDF
from mathrubhumi.latestnews.rssfeed https://ift.tt/2FM0Dbo
via
IFTTT
No comments:
Post a Comment