മുന്നൊരുക്കമില്ലാതെ ഡാമുകൾ ഒന്നിച്ച് തുറന്നുവിട്ടതാണ് മഹാപ്രളയത്തിന് ഇടയാക്കിയതെന്ന അമിക്കസ് ക്യൂറി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെ ട്രോളി അഡ്വ. ജയശങ്കർ. അതും നമുക്കു വേണ്ടി നാം സൃഷ്ടിച്ച നമ്മുടെ സ്വന്തം പ്രളയത്തെ കുറിച്ച് അതും പോരാ, ഇനി ജുഡീഷ്യൽ അന്വേഷണവും നടത്തണം പോലും!. അമിക്കസ് ക്യൂറി അമേരിക്കൻ ഏജന്റാണ്. കേരളത്തിലെ ഇടതുപക്ഷ പുരോഗമന മതേതര സർക്കാരിനെ അട്ടിമറിക്കാനും അതുവഴി നവോത്ഥാനത്തെ പുറകോട്ടടിക്കാനുമുളള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ദുർഭഗ സന്തതിയാണ് ഈ റിപ്പോർട്ട്. അമിക്കസ് ക്യൂറി റിപ്പോർട്ടിനെതിരെ വർഗ ബഹുജന സംഘടനകളും സാംസ്കാരിക നായകരും ഉടൻ രംഗത്തു വരുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. Content: Advocate Jayashankar, keralaflood
from mathrubhumi.latestnews.rssfeed https://ift.tt/2CSUREc
via
IFTTT
No comments:
Post a Comment