വേനൽമഴയിൽ 61 ശതമാനം കുറവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

വേനൽമഴയിൽ 61 ശതമാനം കുറവ്

ആലപ്പുഴ: സംസ്ഥാനത്ത് വേനൽമഴയിൽ 61 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ട്. മാർച്ച് ഒന്നു മുതൽ ഏപ്രിൽ മൂന്നുവരെയുള്ള കാലയളവിൽ ശരാശരി 36.9 മില്ലിമീറ്റർ മഴ കിട്ടേണ്ടിടത്ത് 14.5 മില്ലിമീറ്റർ മാത്രമാണ് കിട്ടിയത്. ശക്തികുറഞ്ഞ എൽനിനോ പ്രതിഭാസവും കാറ്റിന്റെ ദിശ അനുകൂലമാകാത്തതുമാണ് മഴ കുറയാൻ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. കടലിലെ അന്തരീക്ഷ താപനില കൂടിയത് കരയിലേക്കുള്ള കാറ്റിന്റെ ദിശയെ സ്വാധീനിച്ചു. മഴമേഘങ്ങൾ രൂപംകൊള്ളുന്നതിന് അനുകൂലമായ വായയുപ്രവാഹം ഇല്ലാത്തതും മഴ കുറയാനിടയാക്കി. കാസർകോട് ജില്ലയിൽ 100 ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ തിരുവനന്തപുരത്ത് വേനൽമഴയിൽ 99 ശതമാനത്തിന്റെ കുറവുണ്ടായി. വയനാട്, പത്തനംതിട്ട, കൊല്ലം എന്നിവ ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴക്കുറവ് 50 ശതമാനത്തിലധികമാണ്. പാലക്കാട്-94 ശതമാനം, കണ്ണൂർ-92, കോഴിക്കോട്-90, എറണാകുളം-87, മലപ്പുറം, ആലപ്പുഴ-83 ശതമാനം വീതം എന്നിങ്ങനെയാണ് മഴക്കുറവ്. എന്നാൽ, കൊല്ലത്ത് ഒൻപതു ശതമാനവും വയനാട് 16 ശതമാനവും മാത്രമാണ് കുറഞ്ഞത്. ഇടുക്കിയിൽ 69 ശതമാനം മഴ കുറഞ്ഞു. ലക്ഷദ്വീപിൽ 74 ശതമാനമാണ് കുറവ്. വ്യാഴാഴ്ചവരെ ആലപ്പുഴ ജില്ലയിൽ നാല് ഡിഗ്രി സെൽഷ്യസ്വരെ ചൂട് ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. വയനാട് ഒഴികെയുള്ള ജില്ലകളിൽ ചൂട് ശരാശരിയിലും മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും മുന്നറിയിപ്പുണ്ട്. മൺസൂൺ പതിവിലും കുറയും ന്യൂഡൽഹി: രാജ്യത്ത് ഇത്തവണ കാലവർഷം പതിവിലും കുറവേ ലഭിക്കൂവെന്ന് സ്വകാര്യ കാലാവസ്ഥാ പ്രവചനസ്ഥാപനമായ സ്കൈമെറ്റ്. 93 ശതമാനം മഴയേ ലഭിക്കൂ. മൺസൂണിന്റെ ദീർഘകാല ശരാശരിയിലും (എൽ.പി.എ.) കുറവാണിത്. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലും മധ്യമേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലുമാകും ഏറ്റവും കുറവ് മഴ ലഭിക്കുക. 50 വർഷത്തിനിടെ രാജ്യത്തുലഭിച്ച മഴയെ അടിസ്ഥാനമാക്കിയാണ് എൽ.പി.എ. കണക്കാക്കുന്നത്. 96 ശതമാനത്തിനും 104 ശതമാനത്തിനുമിടയ്ക്കു മഴ ലഭിച്ചാലേ അത് സാധാരണ മഴയായി കണക്കാക്കൂ. അതായത് നാലു മൺസൂൺ മാസങ്ങളിലുമായി 887 മില്ലിമീറ്റർ മഴ ലഭിക്കണം. കർണാടകം, മഹാരാഷ്ട്രയിലെ മറാഠ്വാഡാ, വിദർഭ, മധ്യപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലാണ് മഴ ലഭ്യതയിൽ കുറവുണ്ടാവുക. ഛത്തീസ്ഗഢ്, ഒഡിഷ, ആന്ധ്രപ്രദേശിന്റെ തീരമേഖല എന്നിവിടങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്ന് സ്കൈമെറ്റിലെ കാലാവസ്ഥാ വിഭാഗം പ്രസിഡന്റ് ജി.പി. ശർമ പറഞ്ഞു. content highlights: summer rain, kerala,monsoon rain


from mathrubhumi.latestnews.rssfeed https://ift.tt/2uKkXow
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages