മുസ്ലിം ലീഗ് വൈറസ്, രാഹുല്‍ വിജയിച്ചാല്‍ അത് രാജ്യം മുഴുവന്‍ വ്യാപിക്കും- ആദിത്യനാഥ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

മുസ്ലിം ലീഗ് വൈറസ്, രാഹുല്‍ വിജയിച്ചാല്‍ അത് രാജ്യം മുഴുവന്‍ വ്യാപിക്കും- ആദിത്യനാഥ്

ലഖ്നൗ: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിനും മുസ്ലിം ലീഗിനുമെതിരെ അധിക്ഷേപ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലിം ലീഗ് ഒരു വൈറസാണെന്നും കോൺഗ്രസ് പാർട്ടിയെ ബാധിച്ച ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നും ആദിത്യനാഥ് ട്വിറ്ററിൽ പറഞ്ഞു. മുസ്ലിം ലീഗ് ഒരു വൈറസാണ്. വൈറസ് ബാധിച്ചവർ അതിനെ അതിജീവിക്കാറില്ല. പ്രതിപക്ഷമായ കോൺഗ്രസിനെ ആ വൈറസ് ഇപ്പോൾത്തന്നെ ബാധിച്ചിരിക്കുന്നു. കോൺഗ്രസ് വിജയിച്ചാൽ അവരെ ബാധിച്ച വൈറസ് ഇന്ത്യ മുഴുവൻ വ്യാപിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. 1857ൽ നടന്ന സ്വാതന്ത്ര്യ സമരത്തിൽ രാജ്യം മുഴുവൻ മംഗൾ പാണ്ഡേയ്ക്കൊപ്പം നിന്ന് പോരാടി. എന്നാൽ അതിനു ശേഷം മുസ്ലിം ലീഗ് എന്ന വൈറസ് രാജ്യം മുഴുവൻ വ്യാപിക്കുകയും രാജ്യത്തിന്റെ വിഭജനത്തിനുവരെ കാരണമാകുകയും ചെയ്തു. ഇതേതരത്തിലുള്ള ഭീഷണിയാണ് മുസ്ലിം ലീഗ് ഇപ്പോൾ രാജ്യമെമ്പാടും ഉയർത്തുന്നത്. ലീഗിന്റെ ഹരിതപതാകവീണ്ടും ഉയർന്നു പറക്കുകയാണ്. മുസ്ലിം ലീഗ് എന്ന വൈറസ് കോൺഗ്രസിനെ ബാധിച്ചിരിക്കുന്നു, ശ്രദ്ധയോടെയിരിക്കുക- അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. मुस्लिम लीग एक वायरस है। एक ऐसा वायरस जिससे कोई संक्रमित हो गया तो वो बच नहीं सकता और आज तो मुख्य विपक्षी दल कांग्रेस ही इससे संक्रमित हो चुका है। सोचिये अगर ये जीत गए तो क्या होगा ? ये वायरस पूरे देश मे फैल जाएगा। — Chowkidar Yogi Adityanath (@myogiadityanath) April 5, 2019 മുസ്ലിംലീഗുമായി ചേർന്നാണ് രാഹുൽ ഗാന്ധി വയനാട്ടിൽ ജനവിധി തേടുന്നതെന്നും എന്നിട്ടും കോൺഗ്രസ് മതേതരത്വം പറയുകയാണെന്നും ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യം വിഭജിക്കപ്പെടാൻ കാരണം മുസ്ലിം ലീഗ് ആയിരുന്നെന്നും രാജ്യത്തെ അവർ എവിടേയ്ക്കാണ് കൊണ്ടുപോകുന്നതെന്നും ആദിത്യനാഥ് തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ പ്രസംഗിച്ചിരുന്നു. മുസ്ലിം ലീഗിൻറെ പതാക പാകിസ്താൻറെ പതാകയാണെന്ന തരത്തിലുള്ള പ്രചാരണവും നേരത്തെ നടന്നിരുന്നു. 1857 के स्वतंत्रता संग्राम में मंगल पांडे के साथ पूरा देश अंग्रेजों के खिलाफ मिल कर लड़ा था, फिर ये मुस्लिम लीग का वायरस आया और ऐसा फैला कि पूरे देश का ही बंटवारा हो गया आज फिर वही खतरा मंडरा रहा। हरे झण्डे फिर से लहर रहे। कांग्रेस मुस्लिम लीग वायरस से संक्रमित है, सावधान रहिये। — Chowkidar Yogi Adityanath (@myogiadityanath) April 5, 2019 Content Highlights:Muslim League a Virus Infected Congress, Yogi Adityanath, lok sabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2FPD2GN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages