രാഹുൽ സിപിഎമ്മിനെതിരെ പറയാത്തത് മാന്യത കൊണ്ട്; സംസ്ഥാന നേതാക്കൾ പറയും- ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

രാഹുൽ സിപിഎമ്മിനെതിരെ പറയാത്തത് മാന്യത കൊണ്ട്; സംസ്ഥാന നേതാക്കൾ പറയും- ചെന്നിത്തല

മുക്കം: രാഹുൽ ഗാന്ധി മത്സരിക്കാൻ തീരുമാനിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന് ഹാലിളകിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുക്കത്ത് വയനാട് ലോക്സഭാ മണ്ഡലം കേന്ദ്ര തിതരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി സി.പി.എമ്മിനെതിരെ ഒന്നും പറയാനില്ല എന്നു പറഞ്ഞത് അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണ്. സി.പി.എമ്മിനെതിരെ പറയാൻ സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കളുണ്ട്. രാഹുൽ ഗാന്ധി മത്സരിക്കാൻ തീരുമാനിച്ചതോടെ മുഖ്യമന്ത്രിക്ക് ഹാലിളകിയിരിക്കുകയാണ്. മതേതര സഖ്യത്തിന് തുരങ്കംവെച്ചത് സി.പി.എമ്മാണെന്നും ചെന്നിത്തല പറഞ്ഞു. മൂന്ന് വർഷത്തെ പിണറായി സർക്കാരിന്റെ ഭരണം ജനങ്ങൾക്ക് മടുത്തിരിക്കുന്നു. കേന്ദ്ര, കേരള സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. പി.വി അബ്ദുൾ വഹാബ് എം.പി മുഖ്യ പ്രഭാഷണം നടത്തി. മാധ്യമ വിഭാഗം കോർഡിനേറ്റർ കെ.പി അനിൽകുമാർ, ഓഫീസ് മേധാവി എൻ സുബ്രഹ്മണ്യൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ സജീവ് ജോസഫ്, കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പി.എം ജോസഫ്, സി.പി ചെറിയ മുഹമ്മദ് പ്രസംഗിച്ചു. Content Highlights:Ramesh chennithala against Pinarayi vijayan, lok sabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2HZAtW6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages