ന്യൂഡൽഹി: പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ച് വീഴ്ത്തിയെന്ന ഇന്ത്യയുടെ വാദം തള്ളി അമേരിക്ക. പാകിസ്താന്റെ എഫ്-16 യുദ്ധവിമാനങ്ങളുടെ കണക്കെടുത്തതിൽ കുറവൊന്നുമില്ലെന്നുംവിമാനം വെടിവെച്ചിട്ടെന്ന ഇന്ത്യയുടെ വാദം അംഗീകരിക്കാനാവില്ലെന്നും അമേരിക്കൻമാധ്യമമായ ഫോറിൻ പോളിസി റിപ്പോർട്ട് ചെയ്തു. യുഎസ് പ്രതിരോധ വകുപ്പിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫോറിൻ പോളിസിയുടെ റിപ്പോർട്ട്. ഫെബ്രുവരി 28 ന് AMRAAM എന്ന വിമാനവേധ മിസൈലിന്റെ ഭാഗങ്ങൾ ഇന്ത്യൻ വ്യോമസേന പ്രദർശിപ്പിച്ചിരുന്നു. എഫ്-16 വിമാനത്തിനെ വെടിവെച്ചിട്ടതിന്റെ മറ്റൊരു തെളിവും ഇന്ത്യ നൽകാത്തതിനെ തുടർന്ന് പാകിസ്താനും അമേരിക്കയും ഇന്ത്യയുടെ വാദത്തെ തള്ളിയിരുന്നു. എന്നാൽ കേന്ദ്രസർക്കാരും വ്യോമസേനയും ഈ വാദം ആവർത്തിച്ചിരുന്നു. ഇന്ത്യയുടെ ബാലാകോട്ട് ആക്രമണത്തെ തുടർന്ന് പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിനിടെ പാകിസ്താന്റെ ഫൈറ്റർ ജെറ്റ് വിമാനം വീഴ്ത്തിയെന്ന് ഇന്ത്യ അവകാശപ്പെട്ടിരുന്നു. വ്യോമഏറ്റുമുട്ടലിനിടെ അഭിനന്ദൻ എഫ്-16 യുദ്ധവിമാനത്തിന് നേരെ വെടിയുതിർത്തിട്ടുണ്ടാവുമെന്നും എന്നാൽ അത് ലക്ഷ്യത്തിലെത്തിയിട്ടുണ്ടാവില്ലെന്നും വിമാനത്തിലാണ് വെടിയേറ്റതെന്ന് തെറ്റിദ്ധരിച്ചതാവാമെന്നും യുഎസ് പ്രതിരോധസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞതായി ഫോറിൻ പോളിസിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. Content Highlights: US Count Found No Pak F-16s Missing, Contradicts Indias Claim, Pulwama Terror Attack, Balakot Attack
from mathrubhumi.latestnews.rssfeed http://bit.ly/2I0UnAd
via
IFTTT
No comments:
Post a Comment