മുരളീ മനോഹര്‍ ജോഷിക്ക് കോണ്‍ഗ്രസ് വാരാണസി സീറ്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

മുരളീ മനോഹര്‍ ജോഷിക്ക് കോണ്‍ഗ്രസ് വാരാണസി സീറ്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് മുരളീ മനോഹർ ജോഷിക്ക് കോൺഗ്രസ് വാരാണസി ലോക്സഭാ സീറ്റ് വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായി മോദിക്കെതിരെ മത്സരിക്കാൻ മുരളീ മനോഹർ ജോഷിയെ ക്ഷണിച്ചതായാണ് സൂചന. ഇതു സംബന്ധിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കളുമായി മുരളീ മനോഹർ ജോഷി ആശയവിനിമയം നടത്തിയതായും റിപ്പോർട്ടുണ്ട്. കാൺപൂരിലെ സിറ്റിങ് എംപിയാണ് മുരളീ മനോഹർ ജോഷി. സ്വന്തം മണ്ഡലമായ വാരാണസി മോദിക്ക് മത്സരിക്കാൻ വിട്ടുനൽകിയാണ് 2014ൽ മുരളീ മനോഹർ ജോഷി കാൺപുരിൽ മത്സരിച്ചത്. എന്നാൽ മോദിസർക്കാരിൽ ജോഷിക്ക് ഒരു പദവിയും നൽകിയിരുന്നില്ല. മാത്രമല്ല, ഇത്തവണ അദ്ദേഹത്തെ മത്സരത്തിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തു.ഇതിലുള്ള അതൃപ്തിയാണ്കോൺഗ്രസുമായി ചർച്ച നടത്തുന്നതിലേയ്ക്ക് നയിച്ചതെന്നാണ് സൂചന. എന്നാൽ വാരാണസി മണ്ഡലത്തിൽ മത്സരിക്കാൻ ജോഷിയ്ക്ക് താൽപര്യക്കുറവുണ്ടെന്നും മറ്റൊരു മണ്ഡലമാണ് അദ്ദേഹം പ്രതീക്ഷിക്കുന്നതെന്നുമാണ് റിപ്പോർട്ട്. ബിജെപിയുടെ സ്ഥാപക നേതാക്കളായ എൽകെ അദ്വാനിയെയും മുരളീ മനോഹർ ജോഷിയെയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് പാർട്ടി മാറ്റിനിർത്തിയിരുന്നു. പ്രായാധിക്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിൽ രണ്ടു നേതാക്കൾക്കും അതൃപ്തിയുണ്ടെന്ന് സൂചനയുണ്ടായിരുന്നു. പാർട്ടി നേതൃത്വത്തിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും സൂചനകൾ നൽകിക്കൊണ്ട് എൽകെ അദ്വാനി തന്റെ ബ്ലോഗിൽ ലേഖനം എഴുതിയിരുന്നു. Content Highlights:congress, varanasi, murli manohar joshi, lok sabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2Ij4WO6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages