ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

കൊച്ചി: ഐസ്ക്രീം പാർലർ കേസിൽ വാദം കേൾക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. ഹൈക്കോടതി ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് പിന്മാറിയത്. ഐസ്ക്രീം പാർലർ കേസ് അട്ടിമറിച്ചു എന്ന് ആരോപിച്ച് വി.എസ് അച്യുതാനന്ദൻ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്നാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് പിന്മാറിയത്. ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കും. എന്തുകൊണ്ട് കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറി എന്ന് അലക്സാണ്ടർ തോമസ് വ്യക്തമാക്കിയിട്ടില്ല. വെള്ളിയാഴ്ച രാവിലെ വി.എസ് അച്യുതാനന്ദന്റെ അഭിഭാഷകരടക്കം കേസ് ലിസ്റ്റ് ചെയ്തിട്ടില്ലെന്നും അടുത്ത ദിവസം ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസ് ഏതാണെന്ന് അപ്പോൾ കോടതി പരിശോധിച്ചു. തുടർന്നാണ് താൻ ഈ കേസിൽ നിന്ന് പിന്മാറുന്നുവെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് തുറന്ന കോടതിയിൽ അറിയിച്ചത്. എന്തുകൊണ്ടാണ് കേസിൽ നിന്ന് പിന്മാറുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. കേസിൽ നിന്ന് പിന്മാറുന്നതിന് കാരണം വ്യക്തമാക്കണമെന്ന് നിർബന്ധമില്ല. അപൂർവമായി മാത്രമേ കേസിൽ നിന്ന് പിന്മാറുന്നതായി കോടതി വ്യക്തമാക്കാറുള്ളു. അതുകൊണ്ട് തന്നെ സാധാരണ നടപടിക്രമം മാത്രമാണ് ഇന്ന് കോടതിയിൽ നിന്നുണ്ടായത്. ജഡ്ജി പിന്മാറിയതിനാൽ ചീഫ് ജസ്റ്റിസിന്റെ മുന്നിലേക്ക് കേസ് ഫയലുകൾ എത്തും. ചീഫ് ജസ്റ്റിസായിരിക്കും കേസ് ഏത് ബെഞ്ച് പരിഗണിക്കണമെന്ന് തീരുമാനിക്കുക. Content Highlights:Justice Alexander Thomas Step back from hearing Ice cream Parlor case


from mathrubhumi.latestnews.rssfeed http://bit.ly/2WOwhvL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages