ന്യൂഡൽഹി: എയർ ഇന്ത്യയുടെ സെർവർ തകരാർ പരിഹരിച്ചു. എ.എൻ.ഐ.ആണി ഈ വിവരം ട്വീറ്റ് ചെയ്തത്.എന്നാൽ വൈകിയ സർവീസുകൾ ഏത് രീതിയിലാണ് പുനക്രമീകരിക്കുക എന്ന് വ്യക്തമല്ല. വെള്ളിയാഴ്ച പുലർച്ചെ 3.30 മുതലാണ് എയർ ഇന്ത്യയുടെ സീത സെർവർ തകരാറിലായത്. ഇതേ തുടർന്ന് കമ്പനിയുടെ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾ താറുമാറായി. നിരവധി യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സെർവർ പ്രശ്നം പരിഹരിക്കപ്പെട്ടത്. #FlyAI: Due to a breakdown in our server system some of our flights are getting affected all over the world. Work is on in full swing to restore the system. We sincerely regret inconvenience caused to passengers. — Air India (@airindiain) April 27, 2019 സെർവർ തകരാറിലായിട്ടും എപ്പോൾ പ്രശ്നം പരിഹരിക്കപ്പെടും എന്നതിനെ കുറിച്ച് എയർ ഇന്ത്യ അധികൃതരിൽ നിന്നും യാത്രക്കാർക്ക് യാതൊരു വിധ അറിയിപ്പും ലഭിച്ചിരുന്നില്ല. അതേസമയം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർഇന്ത്യ അധികൃതർ ഖേദം പ്രകടിപ്പിച്ചുവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. Content Highlights:air india SITA server restored
from mathrubhumi.latestnews.rssfeed http://bit.ly/2UJHsoa
via
IFTTT
No comments:
Post a Comment