തീവ്രവാദ ഉള്ളടക്കങ്ങളുടെ പ്രചാരണം തടയുന്നതിനായി ഗൂഗിൾ അതിന്റെ സാങ്കേതിക വിദ്യയിൽ ഭേദഗതി നടത്തണമെന്ന ആവശ്യവുമായി മുൻ മെട്രോപോളിറ്റൻ പോലീസ് മേധാവി മാർക്ക് റോവ്ലി. ജയിൽ ശിക്ഷ അനുഭവിച്ച തീവ്രവാദ പ്രാസംഗികൻ എങ്ങിനെയാണ് ബ്രീട്ടീഷ് മുസ്ലീം സ്പോക്സ്മാൻ (British Muslim Spokesman) എന്ന്സെർച്ച് ചെയ്യുമ്പോൾ ഗൂഗിൾ സെർച്ചിൽ ആദ്യം വരുന്നത് എന്ന് അദ്ദേഹം ചോദിക്കുന്നു. ഗൂഗിൾ സെർച്ചിന്റെ അൽഗരിതങ്ങൾ കമ്പനിക്ക് ലാഭം കൂട്ടുന്നതിനായി വായനക്കാരെ തീവ്രവാദ ഉള്ളടക്കങ്ങളിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബ്രീട്ടീഷ് മുസ്ലീം സ്പോക്സ്മാൻ എന്ന് സെർച്ച് ചെയ്യുമ്പോൾ ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണ നൽകി സംസാരിച്ചതിന്റെ പേരിൽ അഞ്ച് വർഷം ജയിൽ ശിക്ഷ ലഭിച്ച അഞ്ജേം ചൗധരിയെ കുറിച്ചുള്ള വിക്കിപീഡിയ ലിങ്ക് ആണ് ആദ്യം കാണുന്നത്. ഇത് നാണക്കേടാണ് എന്ന് മാർക്ക് റോവ്ലി പറഞ്ഞു. പരസ്യവരുമാനത്തിന് വേണ്ടിയാണ് വിവാദപരമായ ഉള്ളടക്കങ്ങളിലേക്ക് ആളുകളെ എത്തിക്കും വിധം അൽഗൊരിതങ്ങൾ നിർമിച്ചിരിക്കുന്നത്. കാര്യം ചെയ്യാൻ സോഷ്യൽ മീഡിയാ സ്ഥാപനങ്ങളെല്ലാം നടത്തിവരുന്ന ശ്രമങ്ങൾ അപര്യാപ്തമാണ്. ഗൂഗിളിൽ ഇസ്ലാമിക തീവ്രവാദം സംബന്ധിച്ച് മാത്രമല്ല ഈ പ്രശ്നമുള്ളത്. യുകെ ക്രിസ്റ്റ്യൻ സ്പോക്സ് മാൻ എന്ന് സെർച്ച് ചെയ്താൽ റിസൽട്ടിൽ ആദ്യം വരുന്നത് ക്രിസ്ത്യൻ വോയ്സ് എന്ന സംഘടനയെ കുറിച്ചുള്ള ഉള്ളടക്കമാണ്. ബ്രിട്ടീഷ് നിയമം ബൈബിൾ അധിഷ്ടിതമായിരിക്കണം എന്ന് വാദിക്കുന്നവരാണ് ക്രിസ്ത്യൻ വോയ്സ്. ഗർഭച്ഛിദ്രം, സ്വവർഗ ലൈംഗികത, നിർബന്ധിത ലൈംഗിക വിദ്യാഭ്യാസം എന്നിവയ്ക്കെതിരാണ് ഈ സംഘടന. വിദ്വേഷ്വവും, തെറ്റിദ്ധാരണയും പ്രചരിപ്പിക്കുന്നതിന്റെ പേരിൽ ഫേയ്സ്ബുക്ക്, ഗൂഗിൾ, ട്വിറ്റർ ഉൾപ്പടെയുള്ള കമ്പനികൾ ലോകത്ത് പലഭാഗങ്ങളിൽ വിചാരണ ചെയ്യപ്പെട്ടിരുന്നു. ഇത്തരം ഉള്ളടക്കങ്ങൾ തടയാനുള്ള ഓട്ടോമാറ്റിക് സംവിധാനങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് പ്രത്യേകം കണ്ടന്റ് മോഡറേറ്റർമാരെ നിയമിച്ചാണ് കമ്പനികൾ ഉള്ളക്കങ്ങൾ നിരീക്ഷിച്ചുവരുന്നത്. കടപ്പാട്: ബിബിസി Content Highlights:extremist content ex-police chief raise concern over google algorithm
from mathrubhumi.latestnews.rssfeed http://bit.ly/2vpyzWI
via
IFTTT
No comments:
Post a Comment