അതിരൂപത ഭൂമി ഇടപാട്: കര്‍ദ്ദിനാള്‍ അടക്കമുള്ളവര്‍ക്കെതിരെ വീണ്ടും അന്വേഷണത്തിന് ഉത്തരവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

അതിരൂപത ഭൂമി ഇടപാട്: കര്‍ദ്ദിനാള്‍ അടക്കമുള്ളവര്‍ക്കെതിരെ വീണ്ടും അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: എറണാകുളം-അങ്കമാലി അതിരുപതയിയെ ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നുവെന്ന പരാതിയില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ള എതിര്‍കക്ഷികള്‍ക്കെതിരെ വീണ്ടും അന്വേഷണത്തിന് ഉത്തരവ്. 26 പ്രതികളാണ് കേസിലുള്ളത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ എറണാകുളം ചീഫ് ജഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. എറണാകുളം സെന്‍ട്രല്‍ പോലീസിനാണ് കോടതിയുടെ നിര്‍ദേശം. എറണാകുളം സ്വദേശി പാപ്പച്ചന്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

കഴിഞ്ഞ ദിവസം തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതിയും കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. തൃക്കാക്കരയിലെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, അതിരൂപത പ്രൊക്യുറേറ്റര്‍ ആയിരുന്ന ഫാ.ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് കുന്നേല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.

വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലായി ഏഴു കേസുകളാണ് കര്‍ദ്ദിനാള്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ളത്. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെങ്കിലും ഹര്‍ജി സമര്‍പ്പിച്ചതിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ഡിവിഷന്‍ ബെഞ്ച് വിധി റദ്ദാക്കുകയായിരുന്നു.



from mangalam.com https://ift.tt/2UtyRK1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages