രണ്ടു മാസത്തിനുള്ളില്‍ ഒമ്പത് കോടി; സോഷ്യല്‍ മീഡിയ പരസ്യങ്ങളില്‍ മുന്നില്‍ ബി.ജെ.പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

രണ്ടു മാസത്തിനുള്ളില്‍ ഒമ്പത് കോടി; സോഷ്യല്‍ മീഡിയ പരസ്യങ്ങളില്‍ മുന്നില്‍ ബി.ജെ.പി

ഓൺലൈൻ മാധ്യമങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏറ്റവും കൂടുതൽ പണം ചെലവിട്ടത് ബി.ജെ.പിയാണെന്ന് ഫെയ്സ്ബുക്കും ഗൂഗിളും പുറത്തുവിട്ട ട്രാൻസ്പരൻസി റിപ്പോർട്ട് വ്യക്തമാക്കുന്നു. രണ്ടിടത്തും ബി.ജെ.പിയേക്കാൾ ബഹുദൂരം പിന്നിലാണ് കോൺഗ്രസ്. ഫെയ്സ്ബുക്കിൽ 7.75 കോടി രൂപയും ഗൂഗിളിൽ 1.21 കോടി രൂപയുമാണ് ബി.ജെ.പി ചെലവാക്കിയത്. വൈ.എസ്.ആർ കോൺഗ്രസും തെലുങ്കുദേശം പാർട്ടിയുമാണ് കൂടുതൽ തുക ചെലവിട്ട മറ്റ് രണ്ട് പാർട്ടികൾ. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ബി.ജെ.പി 7.75 കോടി രൂപ ചെലവിട്ടത്. ഇതിന് പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്ന മൻ കി ബാത് പരിപാടിയുടെ പരസ്യത്തിന് വേണ്ടി 2.23 കോടി രൂപയും ചിലവാക്കി. ബി.ജെ.പിയുടെ സ്വന്തം പേരിൽ ഫെയ്സ്ബുക്കിൽ ചെലവാക്കിയത് 37.74 ലക്ഷം രൂപയാണ്. മൈ ഫസ്റ്റ് വോട്ട് ഫോർ മോദി എന്ന പ്രചാരണ പരിപാടിയുടെ പേരിൽ മാത്രം ബി.ജെ.പി ഫെയ്സ്ബുക്കിന് നൽകിയത് 1.05 കോടി രൂപയാണ്. നേഷൻ വിത്ത് നമോ എന്ന പേരിൽ ചെലവാക്കിയത് 59.15 ലക്ഷം രൂപയും. വൈ.എസ്.ആർ കോൺഗ്രസിന്റെ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി 4.19 ലക്ഷം രൂപ ചെലവിട്ട് ബി.ജെ.പിക്ക് പിന്നാലെയുണ്ട്. കോൺഗ്രസ് ഇതുവരെ ആകെ ചെലവിട്ടത് 5.91 ലക്ഷം രൂപയാണ്. രാഷ്ട്രീയ പരസ്യങ്ങൾക്കായി ഗൂഗിളിൽ രണ്ടുമാസത്തിനുള്ളിൽ ചെലവാക്കിയതിൽ 32 ശതമാനവും ബി.ജെ.പിയുടേതാണ്. ഗൂഗിളിന്റെ ഇന്ത്യൻ ട്രാൻസ്പരൻസി റിപ്പോർട്ട് പ്രകാരം 1.21 കോടി ചെലവിട്ട് ബി.ജെ.പി 554 പരസ്യങ്ങളാണ് നൽകിയത്. കോൺഗ്രസ് ആറാം സ്ഥാനത്താണ്, ചെലവിട്ടത് 54,100 രൂപയും. രണ്ടാം സ്ഥാനത്ത് വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസാണ്, 1.04 കോടിയാണ് ചെലവിട്ടത്. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിക്ക് വേണ്ടി ചെലവിട്ടത് 85.25 ലക്ഷമാണ്. മൂന്നാം സ്ഥാനത്ത് ടി.ഡി.പിയാണ്. ഗൂഗിളിൽ ഏറ്റവും കൂടുതൽ പരസ്യം വന്നത് ആന്ധ്രാപ്രദേശിൽ നിന്നാണ്, 1.73 കോടി ഫെയ്സ്ബുക്കിൽ രാഷ്ട്രീയ കക്ഷികളു ഏജൻസികളും രാഷ്ട്രീയ പരസ്യങ്ങൾക്കായി കഴിഞ്ഞ രണ്ട്മാസത്തിനുള്ളിൽ ആകെ ചെലവാക്കിയത് 103,224,794 രൂപയാണ്. ഫെബ്രുവരി 19 മുതൽ ഗൂഗിളിൽ രാഷ്ട്രീയ പരസ്യങ്ങൾക്കായി ചെലവാക്കിയത് 37,616,400 രൂപയും.രണ്ടുമാസത്തിനുള്ളിൽ 51,810 പരസ്യങ്ങളാണ് ഫെയ്സ്ബുക്കിൽ നൽകിയത്. തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽമീഡിയ വഴി വ്യാജപ്രചാരണങ്ങൾ വരുന്നത് ഒഴിവാക്കാൻ വിവിധ സർക്കാരുകൾ സോഷ്യൽമീഡിയ കമ്പനികൾക്ക് കർശന നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് അവർ തിരഞ്ഞെടുപ്പ് കാലത്തെ പരസ്യങ്ങൾ പ്രത്യേകം പരിശോധിക്കാനുള്ള പദ്ധതികൾ സജ്ജമാക്കിയത്. എല്ലാ പരസ്യങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന തരത്തിൽ പ്രസിദ്ധീകരിക്കണമെന്നും നിർദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സോഷ്യൽ മീഡിയ കമ്പനികൾ. Read | ഇലക്ഷൻ വാർ റൂമുകളുടെ കാലത്ത് കരുതലോടെ സോഷ്യൽ മീഡിയ Content highlights:BJP leads election spend on Facebook and Google with Rs 7.75 crore and 1.21 crore respectively, YSR Congress 2nd, Congress 6th


from mathrubhumi.latestnews.rssfeed https://ift.tt/2UweHiA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages