രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ സന്തോഷം ബിജെപിക്ക്- കോടിയേരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ സന്തോഷം ബിജെപിക്ക്- കോടിയേരി

പത്തനംതിട്ട: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ ഏറ്റവും അധികം സന്തോഷം ബിജെപിക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മതനിരപേക്ഷ നീക്കത്തിനെതിരാണ് രാഹുലിന്റെ സ്ഥാനാർഥിത്വം. ഒറ്റ ഇന്ത്യയെങ്കിൽ രാഹുൽ എന്തിനാണ് രണ്ടു മണ്ഡലത്തിൽ മത്സരിക്കുന്നതെന്നും കോടിയേരി ചോദിച്ചു. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി. രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാർഥിത്വം തെറ്റായ സന്ദേശമാണ് മതനിരപേക്ഷ ശക്തികൾക്ക് നൽകുന്നത്. ബിജെപിയെയാണ് ഇത് ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചിട്ടുള്ളത്. രാജ്യത്ത് വളർന്നുവരുന്ന മതനിരപേക്ഷ ധ്രുവീകരണത്തെ ദുർബലപ്പെടുത്താൻ കേരളത്തിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം സഹായകരമായെന്ന് കോടിയേരി പറഞ്ഞു. Content Highlights:kodiyeri balakrishnan, rahul gandhi, lok sabha election 2019


from mathrubhumi.latestnews.rssfeed https://ift.tt/2UffiWt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages