കൊല്ലം: കേരളത്തിൽ പ്രളയം ഉണ്ടാകാനിടയാക്കിയത് ഡാം മാനേജ്മെന്റിലെ പിഴവാണെന്ന് വ്യക്തമാക്കുന്ന അമിക്കസ് ക്യൂറി റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വിദഗ്ധരുടെ അഭിപ്രായം സ്വീകരിച്ചല്ല റിപ്പോർട്ട് തയ്യാറാക്കിയതെന്നും വിഷയത്തിൽ അന്തിമ വിധി കോടതിയാണ് പറയേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരുമഴയ്ക്കു മുന്നേ ഡാമുകൾ തുറന്നില്ല എന്ന ആരോപണം വസ്തുതകൾക്കു നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് കോടതി തള്ളുകയോ കൊള്ളുകയോ ചെയ്യാം. കോടതിയുടെ നിരീക്ഷണമോ കമന്റു പോലുമോ അല്ല. എല്ലാ കക്ഷികളിൽനിന്നും വിവരം ആരാഞ്ഞ ശേഷമല്ല റിപ്പോർട്ട് തയ്യാറാക്കിയത്. സങ്കേതിക ജ്ഞാനമുള്ള കേന്ദ്ര ജലവിഭവ കമ്മീഷൻ, മദ്രാസ് ഐഐടി തുടങ്ങിയവ അമിത മഴയാണ് വെള്ളപ്പെക്കത്തിനിടയാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധസമിതികളും അന്താരാഷ്ട്ര സമൂഹവും വെള്ളപ്പൊക്കത്തെ കേരളം കൈകാര്യം ചെയ്ത രീതി അഭിനന്ദിച്ചിട്ടുണ്ട്. ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് അമിക്കസ് ക്യൂറി റിപ്പോർട്ടാണ് യാഥാർഥ്യമെന്ന് പ്രചരിപ്പിക്കുന്നത് കോടതിയെ അപമാനിക്കുന്നതിന് തുല്യമാണ്. ഇക്കാര്യത്തിൽ അന്തിമ വിധി പറയേണ്ടത് കോടതിയാണ് എന്ന യാഥാർഥ്യത്തെ മറച്ചുവെച്ചുകൊണ്ടാണ് ഇത് ചെയ്യുന്നത്. ജില്ലാ സംസ്ഥാന തലങ്ങളിൽ മഴക്കെടുതയിെ നേരിടാനുള്ള പ്രവർത്തനങ്ങൾ നടന്നിരുന്നു. പ്രളയസമയത്തും പ്രതിരോധ പ്രവർത്തനങ്ങൾനടന്നിരുന്നു. അമിക്കസ് ക്യൂറി വിമർശനമായി പറഞ്ഞ ഒരു കാര്യം ഡാമുകൾ പ്രളയ നിയന്ത്രണത്തിന് ഉപയോഗിച്ചില്ലെന്നാണ്. ഇത് വസ്തുതയല്ല. പ്രതീക്ഷിക്കപ്പെട്ട മഴയെ ഉൾക്കൊള്ളാനുള്ളശേഷി ഇടുക്കി ഉൾപ്പെടെയുള്ള ഡാമുകളിൽ ഉണ്ടായിരുന്നു. പ്രളയസമയത്ത് ഡാമിലേയ്ക്ക് വന്നിട്ടുള്ള വെള്ളത്തിന്റെ വലിയ പങ്ക് ഡാമുകളിൽ സംഭരിച്ചുവെക്കുകയാണ് ചെയ്തത്. ശേഷിക്കുന്നത് മാത്രമാണ് തുറന്നുവിട്ടത്. പ്രളയകാലത്ത് ഇടുക്കി ഡാമിൽ 2800-3000 ഘനമീറ്റർ വെള്ളം വന്നിരുന്നു. പുറത്തേക്ക് ഒഴുക്കിയത് 1500 ഘനമീറ്റർ വെള്ളം മാത്രമാണ്. അപ്രതീക്ഷിതമായി പെയ്ത മഴയുടെ ഫലമായി ഒഴുകിയെത്തിയ മഴയുടെ ഒരു പങ്ക് ഡാമുകൾ തടഞ്ഞു നിർത്തുകയാണുണ്ടായത്. ഇത് ചെയ്തില്ലായിരുന്നെങ്കിൽ പ്രളയത്തിന്റെ കെടുതി എത്രയോ വലുതാകുമായിരുന്നു. ഡാം മാനേജ്മെന്റിന്റെ പിഴവാണ് പ്രളയമുണ്ടാക്കിയതെന്ന വാദത്തിന്റെ പൊള്ളത്തരമാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. പ്രളയമുണ്ടാക്കിയത് അതിശക്തമായ മഴയാണെന്ന് വ്യക്തമാകും. നമ്മുടെ നദികൾക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നതിലും അധികം വെള്ളമാണ് അമിത മഴയിലൂടെ ഉണ്ടായത്. അതാണ് വെള്ളപ്പൊക്കമുണ്ടാക്കിയതെന്നും ഡാമുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്നും പിണറായി പറഞ്ഞു. Content Highlights:CM Pinarayi Vijayan, amicus curiae report, Kerala floods
from mathrubhumi.latestnews.rssfeed https://ift.tt/2K64MMR
via
IFTTT
No comments:
Post a Comment