തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേരളത്തിലേക്ക്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഏപ്രില്‍ 12ന് പ്രധാനമന്ത്രി കേരളത്തില്‍ എത്തും. തിരുവനന്തപുരത്തും കോഴിക്കോടും നടക്കുന്ന പൊതുസമ്മേളനത്തില്‍ മോഡി സംസാരിക്കും. വൈകിട്ട് അഞ്ചിനാണ് കോഴിക്കോട്ടെ പൊതുസമ്മേളനം. ഏഴ് മണിക്ക് തിരുവനന്തപുരത്തെ പൊതുസമ്മേളനം നടക്കും.
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രിക്ക് പുറമെ ബി.ജെ.പിയുടെ മറ്റ് ദേശീയ നേതാക്കളും കേരളത്തിലേക്ക് വരുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും ആര്‍.കെ സിംഗും ഈ മാസം 9ന് കേരളത്തില്‍ എത്തും. സുഷമാ സ്വരാജ് 11നും രാജ്‌നാഥ് സിംഗ് 13നും എത്തും. 15ന് നിതിന്‍ ഗഡ്കരി, 16ന് നിര്‍മ്മല സീതാരാമന്‍, 19ന് പീയൂഷ് ഗോയല്‍, 20ന് മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിങ്ങനെയാണ് ബി.ജെ.പി നേതാക്കളുടെ കേരളത്തിലെ പരിപാടികള്‍.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യുരപ്പ എട്ടിനും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 21നും കേരളത്തില്‍ എത്തുന്നുണ്ട്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 150ഓളം റാലികളിലാണ് പ്രധാനമന്ത്രി മോഡി പങ്കെടുക്കുന്നത്. കൂടാതെ വിവിധ റോഡ് ഷോകളിലും പ്രധാനമന്ത്രി പങ്കെടുക്കും.
from mangalam.com https://ift.tt/2YPQJOz
via IFTTT
No comments:
Post a Comment