മുംബൈ: പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍ തുടക്കമിട്ട മങ്കാദിങ് വിവാദത്തിനു പിന്നാലെ ഐപിഎല്ലില്‍ മങ്കാദിങ് വീണ്ടും ചൂടുപിടിക്കുകയാണ്. ഏറ്റവും ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിക്കെതിരെ മുംബൈ ഇന്ത്യന്‍സ് താരം ക്രുനാല്‍ പാണ്ഡ്യയാണ് മങ്കാദിങ് മുന്നറിയിപ്പ് നല്‍കിയത്. പക്ഷെ സംഭവം പാളിപ്പോകുകയായിരുന്നു.
ബുധനാഴ്ച മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് മങ്കാദിങ് വീണ്ടും കടന്നുവന്നത്. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ചെന്നൈ ക്യാപ്റ്റന്‍ ധോണിക്കെതിരെയാണ് ക്രുനാല്‍ പാണ്ഡ്യ മുന്നറിയിപ്പ് നല്‍കിയത്. 14-ാം ഓവറിലെ അഞ്ചാമത്തെ പന്തിലാണ് സംഭവം. പന്തെറിയാനെത്തിയ ക്രുനാല്‍ പാണ്ഡ്യ ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കിയെങ്കിലും പന്തെറിയാതെ തിരിച്ചു നടക്കുകയായിരുന്നു. സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ധോണിക്ക് നല്‍കിയ മങ്കാദിങ് മുന്നറിയിപ്പായിരുന്നുവെങ്കിലും ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കിയമപ്പാഴും ധോണിയുടെ ബാറ്റ് ക്രീസില്‍ തന്നെയായിരുന്നുവെന്ന് വ്യക്തം. ഇതോടെ മങ്കാദിങ് ശ്രമവും മുന്നറിയിപ്പും പാളുകയായിരുന്നു.
ധോണി എന്തെങ്കിലും തെറ്റായി ചെയ്യുന്നത് കാണാന്‍ സാധിക്കില്ലെന്നായിരുന്നു കമന്റേറ്ററായ സഞ്ജയ് മഞ്ജരേക്കറുടെ കമന്റ്.
https://t.co/tC4Br3padi— Arya Chakraborty (@AryaMady) April 4, 2019
from mangalam.com https://ift.tt/2YOnko5
via IFTTT
No comments:
Post a Comment