ആരോപണം കെട്ടിച്ചമച്ചത്, തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കും- എം.കെ രാഘവന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

ആരോപണം കെട്ടിച്ചമച്ചത്, തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കും- എം.കെ രാഘവന്‍

കോഴിക്കോട്:തനിക്കെതിരായി ടിവി 9 ചാനൽ നടത്തിയ ഒളികാമറ റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി എം.കെ രാഘവൻ. ആരോപണം തെളിയിച്ചാൽ സ്ഥാനാർഥിത്വത്തിൽനിന്ന് പിൻമാറാൻ തയ്യാറാണെന്നും പൊതു ജീവിതം അവസാനിപ്പിക്കാമെന്നും എംകെ രാഘവൻ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ലൈവ് വീഡിയോയിൽ പറഞ്ഞു. വീട്ടിലെത്തിയ രണ്ടു പേരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിരുന്നു. ഹോട്ടലിനാവശ്യമായ സ്ഥലം എടുത്തു നൽകുന്നതിന് അഞ്ചു കോടി ചോദിച്ചു എന്ന ആരോപണം തെളിയിക്കാൻ സാധിക്കുമെങ്കിൽ സ്ഥാനാർഥിത്വം പിൻവലിക്കാം. കുറച്ചുകാലമായി നടക്കുന്ന വ്യക്തിഹത്യയുടെ ഭാഗമാണിത്. ഇതിനു പിറകിൽ ഗൂഢാചോചനയുണ്ട്. പറയാത്ത കാര്യങ്ങൾ എഡിറ്റ് ചെയ്തും ഡബ്ബ് ചെയ്തും ചേർക്കുകയായിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. ഉടൻ പരാതി നൽകും. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസുകാർ എന്ന വ്യാജേന എത്തിയ മാധ്യമപ്രവർത്തകരോട് കോഴ ആവശ്യപ്പെട്ടതായി ആരോപിച്ചുകൊണ്ടുള്ളതാണ്ടിവി 9 പുറത്തുവിട്ട റിപ്പോർട്ട്. സിങ്കപ്പൂർ കമ്പനിയ്ക്ക് കോഴിക്കോട് ഹോട്ടൽ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുത്ത് നൽകണമെന്നാവശ്യപ്പെട്ട് എത്തിയവരോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായാണ് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്. തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് തുക നൽകണമെന്നും ഡൽഹിയിലെ ഓഫീസ് സെക്രട്ടറിയെ പണമായി ഏൽപ്പിക്കണമെന്നും ആവശ്യപ്പെടുന്നതായാണ് ഒളിക്യാറ ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി 20 കോടിരൂപയാണ് തനിക്ക് ചെലവായതെന്നും ഇതിൽ രണ്ടു കോടി രൂപ പാർട്ടി പണമായി നൽകിയെന്നും ബാക്കി താൻ തന്നെ കണ്ടെത്തുകയായിരുന്നെന്നും രാഘവൻ പറയുന്നു. വാഹനങ്ങൾക്കും പ്രവർത്തകർക്ക് മദ്യമുൾപ്പെടെയുള്ള കാര്യങ്ങൾക്കും വലിയ തുക ചെലവുണ്ടെന്നും രാഘവൻ പറയുന്നതായി വീഡിയോയിലുണ്ട്. മാർച്ച് 10നാണ് വീഡിയോയിലുള്ള സംഭാഷണം നടന്നതെന്നും റിപ്പോർട്ടിലുണ്ട്. ഓപ്പറേഷൻ ഭാരതവർഷ് എന്നു പേരിട്ടിരിക്കുന്ന ഒളികാമറ ഓപ്പറേഷന്റെ ഒരു പരമ്പര തന്നെ ടിവി 9 പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ ഇന്ത്യയിലെ നിരവധി മേഖലകളിലെ സ്ഥാനാർഥികളും എംപിമാരുമായ വിവിധ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ട നേതാക്കെളെ ഒളി കാമറയുമായി സമീപിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടുണ്ട്. Content Highlights:Kozhikode MP M.K.Raghavan, bribery allegation, congress, lok sabha election 2019


from mathrubhumi.latestnews.rssfeed https://ift.tt/2YLla8F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages