മുംബൈ: ഒടുവിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ സൂപ്പർ അപരാജിത യാത്രയ്ക്ക് അറുതി. സ്വന്തം തട്ടകത്തിൽ, എതിരാളിക്കുവേണ്ടി ആർപ്പുവിളി കൂട്ടുന്നവർക്ക് മുന്നിൽ മുംബൈ ഇന്ത്യൻസാണ് ചെന്നൈയെ വീഴ്ത്തിയത്. 37 റൺസിനായിരുന്നു മുംബൈയുടെ ജയം. ഈ സീസണിലെ ചെന്നൈയുടെ ആദ്യ തോൽവിയാണിത്. സീസണിലെ മുംബൈയുടെ രണ്ടാം ജയമാണിത്. ഈ തോൽവിയോടെ നാലു കളികളിൽ നിന്ന് ആറു പോയിന്റുള്ള ചെന്നൈ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ആറു പോയിന്റുള്ള കിങ്സ് ഇലവൻ മെച്ചപ്പെട്ട ശരാശരിയുടെ മികവിൽ ഒന്നാമതായി. നാലു കളികളിൽ നിന്ന് നാല് പോയിന്റുളള മുംബൈ ആറാമതാണ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അവസാന ഓവറുകളിൽ ഹർദിക് പാണ്ഡ്യയും കീരൺ പൊള്ളാർഡും നടത്തിയ വെടിക്കെട്ടിന്റെ ബലത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് നേടിയത്. ജയിക്കാൻ ഇരുപത് ഓവറിൽ 171 റൺസ് മാത്രം മതിയായിരുന്ന െൈചയ്ക്ക് പക്ഷേ, ആദ്യ ഓവർ മുതൽ തന്നെ കാലിടറി. നിശ്ചിത ഇടവേളകളിൽ വിക്കറ്റുകൾ ഓരോന്ന് വലിച്ചെറിഞ്ഞുകൊണ്ടിരുന്ന അവർക്ക് നിശ്ചിത ഇരുപത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് മാത്രമാണ് നേടാനായത്. 54 പന്തിൽ നിന്ന് 58 റൺസെടുത്ത കേദാർ ജാദവിന് മാത്രമാണ് മുംബൈ ബൗളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാനാംയത്. സുരേഷ് റെയ്ന 16ഉം ക്യാപ്റ്റൻ ധോനി 12 ഉം റൺസാണ് എടുത്തത്. അമ്പാട്ടി റായിഡു നാലാമത്തെ പന്തിൽ തന്നെ പൂജ്യത്തിന് പുറത്തായി. വാട്സണ് അഞ്ചും രവീന്ദ്ര ജഡേജയ്ക്ക് ഒന്നും ബ്രാവോയ്ക്ക് എട്ടും റൺസാണ് നേടാനായത്. ശാർദുൽ താക്കർ അഞ്ച് പന്തിൽ നിന്ന് 12ഉം മോഹിത് ശർമ റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു. മുംബൈയ്ക്കുവേണ്ടി മലിംഗയും പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതവും ബെഹറൻഡോർഫ് രണ്ട് വിക്കറ്റും വീഴ്ത്തി. 43 പന്തിൽ നിന്ന് 59 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈ ഇന്ത്യൻസിന്റെ ടോപ് സ്കോറർ. ക്രുണാൽ പാണ്ഡ്യ 32 പന്തിൽ നിന്ന് 42 റൺസെടുത്തു. സ്കോർ ചെയ്യാൻ പാടുപെട്ട മുംബൈയുടെ സ്കോറിങ്ങിന്റെ വേഗം കൂട്ടിയത് വാലറ്റത്ത് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച ഹർദിക് പാണ്ഡ്യയും കീരൺ പൊള്ളാർഡുമാണ്. പാണ്ഡ്യ എട്ട് പന്തിൽ നിന്ന് 25 ഉം പൊള്ളാർഡ് ഏഴ് പന്തിൽ നിന്ന് പതിനേഴ് റൺസും നേടി. പാണ്ഡ്യ മൂന്ന് സിക്സും പൊള്ളാർഡ് രണ്ട് സിക്സുമാണ് അവസാന ഓവറുകളിൽ പറത്തിയത്. ബ്രാവോ എറിഞ്ഞ അവസാന ഓവറിന്റെ അവസാന മൂന്ന് പന്തുകളും പാണ്ഡ്യ അതിർത്തി കടത്തി. രണ്ട് സിക്സും ഒരു ഫോറും. താക്കുർ എറിഞ്ഞ പത്തൊൻപതാം ഓവറിൽ പൊള്ളാർഡും പറത്തി രണ്ട് സിക്സ്. Content Highlights:IPL 2019 Chennai Super Kings Mumbai Indians MSDhoni RohitSharma
from mathrubhumi.latestnews.rssfeed https://ift.tt/2OL7G8f
via
IFTTT
No comments:
Post a Comment