അഹമ്മദാബാദ്: ഉരുളക്കിഴങ്ങ് കർഷകർക്കെതിരെ ബഹുരാഷ്ട്ര കമ്പനിയായ പെപ്സികോ നിയമ നടപടി സ്വീകരിച്ച സംഭവത്തിൽ പ്രക്ഷോഭവുമായി ഗുജറാത്തിലെ കർഷകർ. പ്രത്യേക ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങ് കൃഷിചെയ്ത ഒമ്പത് കർഷകർക്കെതിരെയാണ് കമ്പനി കേസ് കൊടുത്തത്. ഈ ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്നതിനുള്ള അവകാശം കമ്പനിക്ക് മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സബർകന്ദ, ആരവല്ലി ജില്ലകളിലെ ഒമ്പത് കർഷകർക്കെതിരെയാണ് പെപ്സികോ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. തങ്ങളുടെലെയ്സ് ചിപ്സ് നിർമിക്കുന്നതിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങാണ് ഈ കർഷകർ കൃഷിചെയ്തതെന്നുംഅത് ഉത്പാദിപ്പിക്കാനും ഉപയോഗിക്കാനും തങ്ങൾക്കാണ് നിയമപരമായ അവകാശമെന്നും കമ്പനി പറയുന്നു. എഫ്.എൽ 2027 എന്ന സങ്കര ഇനത്തിൽപ്പെട്ട ഈ ഉരുളക്കിഴങ്ങിന്റെ അവകാശം, പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് ആക്ട്-2001 പ്രകാരം തങ്ങൾക്കാണെന്നാണ് കമ്പനി പറയുന്നത്. അനുമതിയില്ലാതെയാണ് ഈ ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്തെന്നും അത് നിയപ്രകാരം കുറ്റകരമാണെന്നും ചൂണ്ടിക്കാണിച്ചാണ് കമ്പനി നിയമ നടപടി സ്വീകരിച്ചത്. ഉരുളക്കിഴങ്ങ് കൃഷിചെയ്യുന്നതും വിൽപന നടത്തുന്നതും താൽകാലികമായി തടഞ്ഞുകൊണ്ട് ഗുജറാത്തിലെ മൂന്നു കർഷകർക്ക് അഹമ്മദാബാദിലെ പ്രത്യേക കോടതി കഴിഞ്ഞ ആഴ്ച നോട്ടീസ് നൽകിയിരുന്നു. ഈ മൂന്നു കർഷകരോട് കോടതി വിശദീകരണവും ചോദിച്ചിരുന്നു. കൂടാതെ കമ്പനിയുടെ അപേക്ഷ പ്രകാരം, വിഷയം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് അഭിഭാഷകനായ പരാശ് സുഖ്വാനിയുടെ നേതൃത്വത്തിൽ അന്വേഷണ സമിതിയെയും കോടതി നിയോഗിച്ചിരുന്നു. ഇന്ത്യയിൽ 2009ൽ ആണ് ഈ പ്രത്യേക ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങ് വ്യാവസായികമായി കൃഷിചെയ്തത്. പഞ്ചാബിലെ ഏതാനും ചില കർഷകർക്ക് ഈ ഉരുളക്കഴങ്ങ് കൃഷിചെയ്യാൻ കമ്പനി ലൈസൻസ് നൽകിയിരുന്നു. കമ്പനിയ്ക്ക് മാത്രമേ ഉരുളക്കിഴങ്ങ് വിൽക്കാവൂ എന്ന വ്യവസ്ഥയിലായിരുന്നു ഇത്. അനുമതിയില്ലാതെ മറ്റാരെങ്കിലും ഇത് ഉത്പാദിപ്പിച്ചാൽ അത് നിയമലംഘനമാകുമെന്നാണ് കമ്പനി പറയുന്നത്. പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ചാണ് കർഷകർ കൃഷി ചെയ്തതെന്നും കമ്പനി ഉന്നയിക്കുന്ന വിധത്തിലുള്ള നിയമ പ്രശ്നങ്ങളെക്കുറിച്ച് കർഷകരിൽ പലർക്കും അറിയില്ലെന്നും വഡോദരയിലെ കർഷക കൂട്ടായ്മയുടെ ഭാരവാഹിയായ കപിൽ ഷാ വ്യക്തമാക്കി. സമര രംഗത്തുള്ള കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള 190 കർഷകർ, ശാസ്ത്രജ്ഞർ, കർഷക സംഘടനാ പ്രതിനിധികൾ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവർ ഒപ്പിട്ട കത്ത് പുറത്തിറക്കിയിട്ടുണ്ട്. Content Highlights:Pepsi India Sues Gujarat potato Farmers, protest in gujarat
from mathrubhumi.latestnews.rssfeed http://bit.ly/2UCB9Ta
via
IFTTT
No comments:
Post a Comment