ചേർത്തല: വിദ്യാർഥികളും സുഹൃത്തുക്കളുമായ ചേർത്തലയിലെ ആറംഗസംഘം വ്യാഴാഴ്ച രാവിലെ കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് ഇരുചക്രവാഹനങ്ങളിൽ യാത്രതിരിക്കും. സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ തടയുക എന്ന സന്ദേശവുമായാണ് ഇവരുടെ യാത്ര. കടന്നുപോകുന്ന സ്ഥലങ്ങളിലെ പ്രധാന കവലകളിലും ബസ്-റെയിൽവേ സ്റ്റേഷനുകളിലും വാഹനം നിർത്തി സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ തടയുക എന്ന സന്ദേശം പ്രചരിപ്പിക്കും. യാത്രയ്ക്കായി ഇവർ ബുധനാഴ്ച വൈകീട്ട് കന്യാകുമാരിയിലെത്തി. മൂന്നുബൈക്കിലും ഒരു സ്കൂട്ടറിലുമായാണ് ആറംഗസംഘത്തിന്റെ സഞ്ചാരം. ചേർത്തല സന്ധ്യാസദനത്തിൽ എസ്.സരുൺകുമാർ (24), പുത്തനമ്പലം പുത്തൻവെളിയിൽ അശ്വിൻ ചന്ദ്രൻ (23), ചേർത്തല പോറ്റിക്കവല മണിയന്തറ ബിനു ബാബു (21), ചേർത്തല മാടശ്ശേരിവെളി രഞ്ജിത്ത് ഹരിദാസ് (23), സുധിൻ എം.ചന്ദ്രൻ (24), കണിച്ചുകുളങ്ങര ഗണപതികാട്ടുവെളി ജി.എസ്.സംഗീത് (23) എന്നിവരാണ് സംഘത്തിലുള്ളത്. മേയ് 24-ന് തിരിച്ചെത്താനാണ് ഇവരുടെ പരിപാടി. 18 സംസ്ഥാനങ്ങളിലൂടെ 12,000 കിലോമീറ്റർ സഞ്ചരിക്കും. Content Highlights:For Women Security, youngsters bike ride from kanyakumari to kashmir
from mathrubhumi.latestnews.rssfeed http://bit.ly/2GFvt7c
via
IFTTT
No comments:
Post a Comment