കോടതിവിധിയെ വെല്ലുവിളിച്ച് കല്ലട; നഷ്ടപരിഹാരം കിട്ടാതെ കോഴിക്കോട് സ്വദേശി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 25, 2019

കോടതിവിധിയെ വെല്ലുവിളിച്ച് കല്ലട; നഷ്ടപരിഹാരം കിട്ടാതെ കോഴിക്കോട് സ്വദേശി

കോഴിക്കോട്: ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരന് നഷ്ടപരിഹാരം വിധിച്ച കോടതിവിധിയെ വെല്ലുവിളിച്ച് കല്ലട ട്രാവൽസ്. രണ്ട് വർഷം മുൻപുള്ള കോടതിവിധി നടപ്പിലായി കിട്ടാതെ അലയുകയാണ് കോഴിക്കോട് സ്വദേശി വിശ്വനാഥൻ. അതേ സമയം കേസിൽ കോടതി അയച്ച ഒരു നോട്ടീസിന് പോലും മറുപടി നൽകാൻ കല്ലട തയാറായിട്ടില്ല. ബുക്ക് ചെയ്ത ബസ് കൃത്യ സമയത്ത് എത്താത്തതിനെ തുടർന്ന് ബസ് ചാർജ് മടക്കി നൽകണമെന്നായിരുന്നു വിശ്വനാഥന്റെ ആവശ്യം. കല്ലട ട്രാവൽസിൽ നിന്ന്മറുപടി ലഭിക്കാത്തതിനെ തുടർന്ന് കൺസ്യൂമർ കോടതിയെ സമീപിക്കുകയും ചെയ്തു. കേസിൽ 11,525 രൂപ നഷ്ട പരിഹാരവും ഒൻപത് ശതമാനം പലിശയും നൽകണമെന്ന കോടതി വിധിച്ചു.എന്നാൽ കോടതി ആറ് തവണ സിറ്റ്ങ് നടത്തിയിട്ടും കല്ലട പ്രതിനിധികൾ ഒരു തവണപോലും ഹാജരാവുകയോ കോടതി വിധി നടപ്പാക്കാൻ തയാറാവുകയോ ചെയ്തിട്ടില്ല. 2017 സെപ്തംബറിലായിരുന്നു സംഭവം. ചൈനയിൽ പഠിക്കുന്ന മകന് നെടുമ്പാശേരിയിൽ നിന്ന് പുലർച്ചെ വിമാനത്തിൽ പോകാനായി രാത്രി 10.45 ന് കോഴിക്കോട് എത്തേണ്ട കല്ലട ബസിൽ സീറ്റ്ബുക്ക് ചെയ്യുകയായിരുന്നു. എന്നാൽ 12.30 ആയിട്ടും ബസ് എത്താത്തതിനെ തുടർന്ന് ഇവർ ടാക്സി വിളിച്ച് നെടുമ്പാശേരിക്ക് പോയി. തുടർന്ന് ബസ് സമയത്ത് എത്താത്തതിനാൽ ടിക്കറ്റ് ചാർജ് മടക്കി നൽകണമെന്ന് കല്ലടയോട് ആവശ്യപ്പെട്ടു. എന്നാൽമറുപടി ലഭിക്കാത്തതിനെ തുടർന്ന് ഉപഭോക്തകോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ കോടതി ആറ് തവണ സിറ്റിങ്ങ്നടത്തിയിട്ടും കല്ലട പ്രതിനിധികൾ ഒരു തവണപോലും ഹാജരായില്ല. കേസിൽ 11,525 രൂപ നഷ്ട പരിഹാരവും ഒൻപത് ശതമാനം പലിശയും നൽകണമെന്ന വിധിയും അനുസരിച്ചിട്ടില്ല. ഉത്തരവ് നടപ്പാക്കി കിട്ടാൻ 2019 ഫെബ്രുവരിയിൽ വീണ്ടും കോടതിയെ സമീപിച്ചെങ്കിലും പോലീസ് സഹകരിക്കാത്തതോടെ നടപ്പാക്കാൻ കഴിഞ്ഞില്ലെന്നും വിശ്വനാഥൻ പറയുന്നു. Content Highlights:Kozhikode man against kallada travels, kallada do not obey court order


from mathrubhumi.latestnews.rssfeed http://bit.ly/2Zxa33B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages