സംസ്ഥാനത്തുടനീളം അന്തസ്സംസ്ഥാന വാഹനങ്ങളില്‍ പരിശോധന; എല്ലാത്തിലും ചട്ടലംഘനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 25, 2019

സംസ്ഥാനത്തുടനീളം അന്തസ്സംസ്ഥാന വാഹനങ്ങളില്‍ പരിശോധന; എല്ലാത്തിലും ചട്ടലംഘനം

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം മോട്ടോർവാഹനവകുപ്പ് ഓപ്പറേഷൻ നൈറ്റ് ഖറൈഡേഴ്സ് എന്ന പേരിൽ അന്തർസംസ്ഥാന ബസുകളിൽ നടത്തിയ വാഹന പരിശോധനയിൽ നിരവധി ക്രമക്കേടുകൾ. പരിശോധന നടത്തിയ 150 ഓളം ബസുകളിലും ക്രമക്കേട് കണ്ടെത്തി. വാളയാർ ചെക്ക് പോസ്റ്റ്, തൃശൂർ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധന നടത്തിയ എല്ലാ ബസുകളും കോൺട്രാക്ട് കാരിയർ പെർമിറ്റ് ലംഘനം നടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഒരു സ്ഥലത്ത് നിന്ന് ആളെ കയറ്റി നിശ്ചിത സ്ഥലത്ത് ഇറക്കുകയോ തിരിച്ചെത്തിക്കുകയോ ചെയ്യണമെന്നാണ് കോൺട്രാക്ട് കാരിയർ പെർമിറ്റ് നിയമം വ്യക്തമാക്കുന്നത്. വിനോദ സഞ്ചാരത്തിനായി ബസ് വാടകയ്ക്ക് എടുക്കുന്നതുപോലെ മാത്രമേ ഇത്തരത്തിലുള്ള ബസുകൾക്ക് സർവീസ് നടത്താൻ സാധിക്കുകയുള്ളൂ. എന്നാൽ അന്തസ്സംസ്ഥാന ബസുകൾകെ.എസ്.ആർ.സി.ക്ക് സമാനമായാണ് പ്രവർത്തിക്കുന്നത്. ഇതിനെതിരേ കർശന നടപടിയാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. 5000 രൂപയാണ് ഇത്തരം പെർമിറ്റ് ലംഘനത്തിന്പിഴ ഈടാക്കിയിരിക്കുന്നത്. കൂടാതെചരക്ക് സാധനങ്ങൾ കയറ്റി നികുതി വെട്ടിച്ചുകൊണ്ട് സംസ്ഥാനത്തേക്ക് കടത്തുന്നതിനെതിരേയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഗതാഗത മന്ത്രി യോഗം വിളിച്ചു സംസ്ഥാനത്തുടനീളം മോട്ടോർ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിനെക്കുറിച്ചും കൂടുതൽ നടപടി സ്വീകരിക്കുന്നതിനുമായി ഗതാഗത മന്ത്രിയുടെ ചേംബറിൽ യോഗം ചേരുന്നു. ഗതാഗത വകുപ്പ് സെക്രട്ടറി, കെ.എസ്.ആർ.ടി.സി എം.ടി, ഡി.ജി.പി, ഗതാഗതവകുപ്പ് കമ്മിഷണർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. Content Highlights:Motor Vehicle Department Operation Night Riders take action against Inter State private buses


from mathrubhumi.latestnews.rssfeed http://bit.ly/2ITMX17
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages