പാലക്കാട് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ പ്രകടനത്തില്‍ വടിവാള്‍; യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

പാലക്കാട് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ പ്രകടനത്തില്‍ വടിവാള്‍; യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി

പാലക്കാട്: ഒറ്റപ്പാലത്ത് എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ പര്യടനത്തിനിടെ ബൈക്കിൽനിന്ന് വടിവാൾ വീണ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പരാതി നൽകി. വടിവാൾ വീണ സംഭവം തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള പ്രവർത്തനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് യൂത്ത് കോൺഗ്രസ് നേതാവ് എം. ധനീഷ് ലാൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറം മീണയ്ക്ക് പരാതി നൽകിയത്. സമൂഹത്തിൽ അക്രമമുണ്ടാക്കാനും ആളുകളെ ഭയപ്പെടുത്തി കൂടെനിർത്താനുമുള്ള ഗൂഢശ്രമമാണ് വടിവാൾ വീണതോടെ വെളിപ്പെട്ടതെന്നാണ് പരാതിക്കാരന്റെ ആരോപണം. വെള്ളിയാഴ്ച വൈകീട്ട് എൽ.ഡി.എഫ്. സ്ഥാനാർഥി എം.ബി. രാജേഷ് ഒറ്റപ്പാലം പുലാപ്പറ്റയിൽ പര്യടനം നടത്തുന്നതിനിടെയാണ് അദ്ദേഹത്തെ അനുഗമിച്ചിരുന്ന ബൈക്കിൽനിന്ന് വടിവാൾ നിലത്തുവീണത്. ബൈക്കുകൾ കൂട്ടത്തോടെ വരുന്നതിനിടെ ഒരു ബൈക്ക് റോഡിൽ വീഴുകയും അതിൽനിന്ന് വടിവാൾ റോഡിലേക്ക് തെറിക്കുകയുമായിരുന്നു. സംഭവം ആളുകളുടെ ശ്രദ്ധയിൽപ്പെട്ടതോടെ മറ്റു ബൈക്കുകൾ മറിഞ്ഞ ബൈക്കിനെ വളഞ്ഞുനിന്നു. തുടർന്ന് പ്രവർത്തകർ വടിവാളെടുത്ത് പോവുകയും ചെയ്തു. സംഭവം വിവാദമായതോടെ കോൺഗ്രസും ബി.ജെ.പി.യും സി.പി.എമ്മിനെതിരെ രംഗത്തെത്തിയിരുന്നു. സി.പി.എം അക്രമം നടത്തുന്നതിന്റെ തെളിവാണിതെന്നായിരുന്നു കോൺഗ്രസ്, ബി.ജെ.പി. നേതാക്കളുടെ ആരോപണം. സംഭവം നടന്ന പുലാപ്പറ്റ ഉമ്മനഴി, കോണിക്കഴി ഭാഗങ്ങളിൽ ഇടയ്ക്കിടെ സി.പി.എം.-കോൺഗ്രസ്, സി.പി.എം.-ബി.ജെ.പി. സംഘർഷങ്ങൾ നടക്കുന്ന പ്രദേശമാണ്. Content Highlights:weapon found during ldf candidates bike rally,youth congress given complaint to election commission


from mathrubhumi.latestnews.rssfeed http://bit.ly/2IfUZ45
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages