മത്സരിക്കാന്‍ പണം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ വൃക്ക വില്‍ക്കാനൊരുങ്ങി സ്ഥാനാര്‍ഥി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

മത്സരിക്കാന്‍ പണം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ വൃക്ക വില്‍ക്കാനൊരുങ്ങി സ്ഥാനാര്‍ഥി

ഗുവാഹത്തി; ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യമായ പണം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ വൃക്ക വിൽക്കാനൊരുങ്ങി ഒരു സ്ഥാനാർഥി. അസമിലെ മോഡാതി ഗ്രാമസ്വദേശിയും സ്വതന്ത്രസ്ഥാനാർഥിയുമായ സുകൂർ അലിയാണ് മത്സരിക്കാൻ ആവശ്യമായ പണം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ വൃക്ക വിറ്റ് പണം കണ്ടെത്തുമെന്ന് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഫണ്ട് കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഞാൻ എന്റെ വൃക്ക വിൽക്കും- ഇരുപത്താറുകാരനായ സുകൂർ അലി വാർത്താ ഏജൻസിയായ എ എൻ ഐയോടു പറഞ്ഞു. വ്യക്തിതാൽപര്യങ്ങൾ സംരക്ഷിക്കാൻ നേതാക്കൾ രാഷ്ട്രീയത്തിലിറങ്ങുന്നത് ചെറുപ്പം മുതൽ കാണുന്നയാളാണ് ഞാൻ. ആവശ്യക്കാരെ സഹായിക്കാൻ ആരും തയ്യാറല്ല. ഈ രീതി അവസാനിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനായി എന്റെ വൃക്ക വിൽക്കാനും ഞാൻ മടിക്കില്ല- സുകൂർ കൂട്ടിച്ചേർത്തു. ഏപ്രിൽ 11,18, 23 തിയതികളിലാണ് അസമിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. content highlights:will sell kidney if fail to accumulate fund fore contesting elections says sukur ali


from mathrubhumi.latestnews.rssfeed http://bit.ly/2G5flvE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages