കൊച്ചി: എറണാകുളത്തും വയനാട്ടിലും സരിതയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയെങ്കിലും അമേഠിയില്‍ സ്വീകരിച്ചു. ചില കേസുകളില്‍ ശിക്ഷാവിധി റദ്ദാക്കിയത് സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതിനാലാണ് എറണാകുളത്തും വയനാട്ടിലും സരിത സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിയത്. എന്നാല്‍ അമേഠിയില്‍ അവരുടെ പത്രിക സ്വീകരിച്ചു. ഇതോടെ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ സരിതയ്ക്ക് അവസരം ലഭിക്കും.
ജനപ്രാതിനിധ്യ നിയമത്തിലെ 8 (3) വകുപ്പ പ്രകാരമാണ് എറണാകുളത്തും വയനാട്ടിലും സരിതയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയത്. നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെ ചോദ്യം ചെയ്ത് സരിത ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഹര്‍ജികള്‍ തള്ളി. കേരളത്തില്‍ മത്സരിക്കാനുള്ള അവസരം നഷ്ടപ്പെട്ടതോടെയാണ് രാഹുല്‍ ഗാന്ധിയുടെ രണ്ടാം മണ്ഡലമായ അമേഠിയില്‍ നിന്ന് സരിത നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അമേഠിയില്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തി. അമേഠിയില്‍ ആരും തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചോദ്യം ചെയ്തില്ലെന്നും സരിത പറഞ്ഞു. അതേസമയം വയനാട്ടിലും എറണാകുളത്തും തള്ളിയ പത്രിക എങ്ങനെ അമേഠിയില്‍ സ്വീകരിച്ചുവെന്ന നിയമപ്രശ്‌നം ഇതിനിടെ ഉയര്‍ന്നിരുന്നു.
എന്നാല്‍ പത്രിക സ്വീകരിക്കുന്നത് വരണാധികാരിയുടെ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പത്രിക സ്വീകരിച്ചതിനാല്‍ സരിത അവിടെ സ്ഥാനാര്‍ത്ഥിയാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.
from mangalam.com http://bit.ly/2XyRxGb
via IFTTT
No comments:
Post a Comment