ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പിന്റെ തിരിച്ചടിയെന്ന് സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 23, 2019

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പിന്റെ തിരിച്ചടിയെന്ന് സര്‍ക്കാര്‍

കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ എട്ടിടങ്ങളിലുണ്ടായ സ്ഫോടനം ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ച് ആക്രമണത്തിന്റെ തിരിച്ചടിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി സർക്കാർ. കഴിഞ്ഞ മാസം ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ ആക്രമണങ്ങളിൽ 50 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഞായറാഴ്ച രാജ്യത്ത് ഉണ്ടായതെന്ന് ഉപപ്രതിരോധ മന്ത്രി റുവാൻ വിജെവർദനെ വ്യക്തമാക്കി. അതിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ചിലർ മരിച്ചതോടെ മരണസംഖ്യ 310 ആയി. ചൊവ്വാഴ്ച രാവിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുവേണ്ടി രാജ്യം മൂന്നു മിനിട്ട് മൗനപ്രാർഥന നടത്തിയിരുന്നു. സർക്കാർ ഓഫീസുകൾക്കു മുന്നിൽ ദേശീയ പതാക പാതി താഴ്ത്തി കെട്ടി. ആദ്യ സ്ഫോടനമുണ്ടായ 8.30നാണ് പ്രാർഥന തുടങ്ങിയത്. മാർച്ച് 15 ന് വെള്ളിയാഴ്ച പ്രാർഥന നടക്കുന്നതിനിടെയാണ് ക്രൈസ്റ്റ് ചർച്ചിലെ രണ്ട് പള്ളികളിൽ അക്രമി വെടിവെപ്പ് നടത്തിയത്. വെടിവെക്കുന്ന ദൃശ്യങ്ങൾ അക്രമി ഫെയ്സ്ബുക്ക് ലൈവായി നൽകുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമായാണ് ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളികളുൾപ്പെടെ എട്ടിടങ്ങളിൽ സ്ഫോടനം നടത്തിയതെന്നാണ് ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 40 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.ആഭ്യന്തര യുദ്ധത്തിന് ശേഷം ഏറ്റവും ആൾനാശമുണ്ടായ ആക്രമണമാണ് ശ്രീലങ്കയിൽ ഞായറാഴ്ചയുണ്ടായത്. പരിക്കേറ്റ അഞ്ഞൂറിലേറെപ്പേർ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. Content highlights:Sri Lanka Attacks,Retaliation For Christchurch says Minister


from mathrubhumi.latestnews.rssfeed http://bit.ly/2IQWQwD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages