കൊച്ചി: പത്തു ദിവസമായി ആശുപത്രിക്കിടക്കയിലാണ് വി.എസ്.കൃഷ്ണൻകുട്ടി നായരെന്ന എൺപത്തിരണ്ടുകാരൻ. കുടലിൽ ബ്ലോക്കായതിനാൽ ഭക്ഷണമൊന്നും കഴിക്കാനാവില്ല. എതാനും മില്ലിലിറ്റർ വെള്ളം മാത്രമാണ് ഈ ദിവങ്ങളിലത്രയും വായിലൂടെ കഴിച്ചിരുന്നത്. എന്നാൽ, തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടയാൻ ഈ പരാധീനതകൾക്കൊന്നുമായില്ല. നടിയും നർത്തകിയുമായ മകൾ ആശാ ശരത്ത് തുണയായി എത്തിയപ്പോൾ കൃഷ്ണൻകുട്ടി നായർ എറണാകുളത്തെ ആശുപത്രിയിൽ നിന്ന് പെരുമ്പാവൂരിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഡോക്ടറുടെ പ്രത്യേക അനുമതിയോടെയാണ് അച്ഛനെ വോട്ട് ചെയ്യാൻ കൊണ്ടുവന്നതെന്ന് ആശാ ശരത്ത് പറഞ്ഞു. പത്തു ദിവസമായി ആശുപത്രിയിൽ കഴിയുന്നയാളെ ഇത്രയും ദൂരം വോട്ട് ചെയ്യാൻ കൊണ്ടുവരിക എന്നത് എന്നെ സംബന്ധിച്ച് ഓർക്കാൻ കൂടി കഴിയാത്ത കാര്യമായിരുന്നു. ഡോക്ടറോട് അച്ഛനെ കൊണ്ടുപൊയ്ക്കോട്ടെ എന്ന് ചോദിക്കാൻ തന്നെ പേടിയായിരുന്നു. എന്നാൽ, വോട്ട് ചെയ്യണമെന്ന നിർബന്ധത്തിലായിരുന്നു അച്ഛൻ. ഒടുവിൽ ഇന്നു രാവിലെ അച്ഛൻ തന്നെയാണ് ഡോക്ടറോട് അനുമതി ചോദിച്ചത്. അച്ഛന്റെ ആവേശം കണ്ടപ്പോൾ മരുന്നുകളും മറ്റും നൽകി പ്രത്യേക സജ്ജീകരണത്തോടെ പോകാൻ ഡോക്ടറും അനുവദിക്കുകയായിരുന്നു. പെരുമ്പാവൂർ ബോയ്സ് സ്കൂളിലായിരുന്നു ആശാ ശരത്തിനും അച്ഛനും വോട്ട്. ഉച്ചയോടെ ഇരുവരും പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. അച്ഛൻ വോട്ടവകാശം ഉള്ള കാലം മുതൽക്കേ മുടങ്ങാതെ വോട്ട് ചെയ്യുന്ന ആളാണെന്നും ദുബായിൽ തന്നോടൊപ്പം താമസിക്കുമ്പോഴും തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം നാട്ടിലെത്തി വോട്ട് ചെയ്യുമായിരുന്നെന്നും ആശ ഓർക്കുന്നു. ഈ പ്രായത്തിലും ഒരു കുട്ടിയുടെ ആവേശത്തോടെയാണ് അച്ഛൻ വോട്ട് ചെയ്തതെന്നും ആശാ ശരത്ത് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സ്ഥിരമായി പൊതുകാര്യങ്ങൾ ശ്രദ്ധിക്കുന്ന ആളാണ് അച്ഛൻ. കഴിഞ്ഞ ദിവസങ്ങളിലൊക്കെ വോട്ട് ചെയ്യാനാവില്ലേ എന്ന ആശങ്കയിലായിരുന്നു. വോട്ട് നമ്മുടെ അവകാശവും ചുമതലയുമാണെന്ന് എപ്പോഴും പറയും. ചെറുപ്പക്കാരേക്കാൾ ചുറുചുറുക്കോടെയാണ് അദ്ദേഹം വോട്ട് ചെയ്തത്. അച്ഛന്റെ ആവേശം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ആ അച്ഛന്റെ മകളാണെന്നതിൽ ഞാനേറെ അഭിമാനിക്കുന്നു, അവർ കൂട്ടിച്ചേർത്തു. Content Highlights:Actress Asha Sarath Cast Her vote With Father, 2019 Lok Sabha Elections
from mathrubhumi.latestnews.rssfeed http://bit.ly/2GurU2x
via
IFTTT
No comments:
Post a Comment