ബംഗാളില്‍ പോളിംഗിനിടെ കോണ്‍ഗ്രസ് -തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം; ഒരാള്‍ കുത്തേറ്റു മരിച്ചു; ബൂത്തുകളിലേക്ക് ബോംബെറിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 23, 2019

ബംഗാളില്‍ പോളിംഗിനിടെ കോണ്‍ഗ്രസ് -തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം; ഒരാള്‍ കുത്തേറ്റു മരിച്ചു; ബൂത്തുകളിലേക്ക് ബോംബെറിഞ്ഞു

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം. കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വോട്ട് ചെയ്യാനെത്തിയ ആള്‍ കുത്തേറ്റു മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. മുര്‍ഷിദാബാദിലെ ഭഗവാന്‍ഗോലയിലാണ് ചൊവ്വാഴ്ച രാവിലെ സംഘര്‍ഷമുണ്ടായത്.

പിയരുള്‍ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. വോട്ട് ചെയ്യാനായി നിരയില്‍ നില്‍ക്കുമ്പോഴാണ് ഇയാള്‍ക്ക് കുത്തേറ്റത്.

ബംഗാളില്‍ ബി.ജെ.പി -തുണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. ബി.ജെ.പിയുടെ ക്യാംപ് ഓഫീസ് ടിഎംസി പ്രവര്‍ത്തകര്‍ തകര്‍ത്തതായി പരാതിയുണ്ട്. മോട്ടിഗഞ്ച് മേഖലയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തൃണമുല്‍ കോണ്‍ഗ്രസിന്റെ ക്യാംപ് ഓഫീസ് തകര്‍ത്തതിനു പിന്നാലെയാണ് ഈ നടപടി.

ഉത്തര്‍ ദിനജ്പുര്‍ ജില്ലയിലും ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പ്രദേശിക ബി.ജെ.പി പ്രവര്‍ത്തകനായ മോണ്ടുറോയ് ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം.

മുര്‍ഷിദാബാദിലെ റാണിനഗര്‍ മേഖലയില്‍ 27, 28 നമ്പര്‍ ബൂത്തുകള്‍ക്കു നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞു.



from mangalam.com http://bit.ly/2UOkn8F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages