ബംഗാളില്‍ പോളിംഗ് ഏജന്റ് വീടിനുള്ളില്‍ മരിച്ചനിലയില്‍; ഒഡീഷയില്‍ പോളിംഗ് ഓഫീസര്‍ കുഴഞ്ഞുവീണ് മരിച്ചു; കശ്മീരില്‍ ഏജന്റിന് മര്‍ദ്ദനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 23, 2019

ബംഗാളില്‍ പോളിംഗ് ഏജന്റ് വീടിനുള്ളില്‍ മരിച്ചനിലയില്‍; ഒഡീഷയില്‍ പോളിംഗ് ഓഫീസര്‍ കുഴഞ്ഞുവീണ് മരിച്ചു; കശ്മീരില്‍ ഏജന്റിന് മര്‍ദ്ദനം

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് ദിനത്തില്‍ പോളിംഗ് ഏജന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ്‍ ദിനജ്പുരിലെ ബുനിയാദ്പുര്‍ സ്വദേശി ബാബുലാല്‍ മുര്‍മു ആണ് മരിച്ചത്. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്ന പ്രാഥമിക സൂചനയാണ് പോലീസ് നല്‍കുന്നത്.

അതിനിടെ, ഒഡീഷയിലെ ദെങ്കനാല്‍ കാന്തപലില്‍ പോളിംഗ് ഓഫീസര്‍ ബൂത്തില്‍ കുഴഞ്ഞുവീണു മരിച്ചു. 41ാം നമ്പര്‍ ബൂത്തിലെ ഓഫീസറാണ് ഡ്യുട്ടിക്കിടെ മരണപ്പെട്ടത്.

ജമ്മു കശ്മീരില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പോളിംഗ് ഏജന്റിലെ മര്‍ദ്ദിച്ചു. അനന്തനാഗ് ജില്ലയിലെ ബിജ്‌ബെഹറയിലെ പോളിംഗ് സ്‌റ്റേഷനിലാണ് ഏജന്റിന് മര്‍ദ്ദനമേറ്റത്. വ്യാജവോട്ടിനെതിരെ പ്രതികരിച്ചതിനാണ് ആക്രമണമെന്ന് സൂചനയുണ്ട്.



from mangalam.com http://bit.ly/2IBmm9Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages