ഹരിപ്പാട്: പലിശയ്ക്കു നല്‍കിയ പണം തിരിച്ചുചോദിച്ചതിനു വയോധികനായ വിമുക്തഭടനെ കൊന്നു കുഴിച്ചിട്ടു. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പു ദുരൂഹസാഹചര്യത്തില്‍ കാണാതായ പള്ളിപ്പാട് നീണ്ടൂര്‍മുറിയില്‍ കൊണ്ടരേത്ത് പടീറ്റതില്‍ രാജനെ(75)യാണ് കൊലപ്പെടുത്തി ആള്‍ത്താമസമില്ലാത്ത വീടിന്റെ പിന്നില്‍ കുഴിച്ചിട്ടത്. പള്ളിപ്പാട് ജങ്ഷന് സമീപം മൊെബെല്‍ ഫോണ്‍ ഷോപ്പ് നടത്തുന്ന പള്ളിപ്പാട് തെക്കേക്കര കിഴക്കുംമുറി അമ്പിയില്‍ വീട്ടില്‍ ശ്രീകാന്ത്(26), മൊബൈല്‍ ഉപകരണങ്ങളുടെ വിതരണം നടത്തുന്ന നീണ്ടൂര്‍ കൊണ്ടൂരേത്ത് രാജേഷ്(36), അയല്‍വാസി കൊണ്ടൂരേത്ത് വിഷ്ണു(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ സ്വന്തം ആവശ്യത്തിനും ഇടനിലനിന്നുമായി 20 ലക്ഷത്തോളം രൂപ വാങ്ങിയെന്നാണു സൂചന. കഴിഞ്ഞ പത്തിനായിരുന്നു വിമുക്തഭടനെ കാണാതായത്.
ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പണം തിരിച്ചുചോദിച്ചതോടെ രാജനുമായി പ്രതികള്‍ വിരോധത്തിലായി. അതിനാല്‍, കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. പണം വാങ്ങി നല്‍കാമെന്നും ചെക്കും മറ്റു രേഖകളുമായി പള്ളിപ്പാട്ടെത്താനും കാണാതായ ദിവസം ഉച്ചയോടെ രാജേഷിന്റെ ഫോണില്‍ നിന്നു വിളിച്ച് രാജനോടു നിര്‍ദേശിച്ചു. ഇതനുസരിച്ചെത്തിയ അദ്ദേഹത്തെ കാറില്‍ക്കയറ്റി കൊണ്ടുപോയി. രാജേഷ് ഓടിച്ച കാറിന്റെ മുന്‍സീറ്റിലായിരുന്നു രാജന്‍ കയറിയത്.
പിന്നിലിരുന്ന രാജേഷും വിഷ്ണുവും ക്ലോറോഫാം ഉപയോഗിച്ച് മയക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം െകെ തട്ടിമാറ്റി. ഇതോടെ, പിന്നില്‍ നിന്നു വയര്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയാണു കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. തുടര്‍ന്നു മൃതദേഹവുമായി കാറില്‍ കറങ്ങി നടന്നു രാത്രിയോടെ പള്ളിപ്പാട് കുരീക്കാട് ജങ്ഷന് സമീപമുള്ള ആള്‍ത്താമസമില്ലാത്ത വീടിന്റെ പിന്നിലെ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു.
രാജന്റെ പക്കലുണ്ടായിരുന്ന 25,000 രൂപയോളം ഇവര്‍ െകെക്കലാക്കി. സംഭവത്തില്‍ ആദ്യം തന്നെ രാജേഷിനെ പോലീസിനു സംശയമുണ്ടായിരുന്നെങ്കിലും തെളിവ് ലഭിച്ചിരുന്നില്ല. ഇയാളെ കാണാനെന്നു പറഞ്ഞാണ് രാജന്‍ വീട്ടില്‍ നിന്നു പോയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പലതവണ പ്രതിയെ ചോദ്യം ചെയ്‌തെങ്കിലും വിവരങ്ങള്‍ ലഭിച്ചില്ല.
രാജേഷുമായി ബന്ധമുള്ള ശ്രീകാന്തിനെയും വിഷ്ണുവിനെയും പലവട്ടം ചോദ്യം ചെയ്തു. മൂവരുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പള്ളിപ്പാട് ഭാഗത്തെ സൂപ്പര്‍മാര്‍ക്കറ്റിന്റെ സിസി.ടിവിയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളാണു കേസില്‍ വഴിത്തിരിവായത്. ദൃശ്യങ്ങളില്‍ രാജനെ ഹ്യുണ്ടായി ഇയോണ്‍ കാറില്‍ കയറ്റിക്കൊണ്ടുപോകുന്നതു വ്യക്തമായിരുന്നു. തുടര്‍ന്ന് ഇയോണ്‍ കാറുകളുടെ വിവരങ്ങള്‍ ശേഖരിച്ച പോലീസിന് പള്ളിപ്പാട് പ്രദേശത്തെ മേല്‍വിലാസം ലഭിച്ചു. ഇതു രാജേഷിന്റെ അമ്മാവന്റെ പേരിലുള്ളതായിരുന്നു. ഇവിടെ അന്വേഷിച്ചപ്പോള്‍ കാര്‍ വാടകയ്ക്ക് നല്‍കുന്നുണ്ടെന്നും രാജേഷാണ് ഉപയോഗിക്കുന്നതെന്നും മനസിലായി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യംചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.
ചിറയിന്‍കീഴ് സ്വദേശിയായ രാജന്‍ ഒന്നര വര്‍ഷം മുമ്പാണ് പള്ളിപ്പാട്ട് താമസം ആരംഭിച്ചത്. നിരവധിപ്പേര്‍ക്ക് പണം വായ്പയായി നല്‍കിയിട്ടുണ്ട്. പ്രതികളായ ശ്രീകാന്തും രാജേഷും രാജനില്‍നിന്നു പണം കടം വാങ്ങിയിട്ടുണ്ട്. ഇവര്‍ ഇടനിലനിന്ന് നിരവധിപ്പേര്‍ക്ക് പണം വാങ്ങി നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ ശ്രീകാന്തിനെ സംഭവ സ്ഥലത്തെത്തിച്ച് മറവു ചെയ്ത സ്ഥലത്ത് നിന്നു മൃതദേഹം പുറത്തെടുത്തു. സി.ഐ: ബാബുസെബാസ്റ്റിയന്‍, എസ്.ഐ: സ്‌റ്റെപ്‌റ്റോ ജോണ്‍, സാഗര്‍, ശ്രീകുമാര്‍, അഞ്ചു, നിഷാദ്, ബിനോയ്, സിയാദ്, സാംജിത്ത്, നിസാറുദീന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.ജില്ലാ പോലീസ് മേധാവി: കെ.എം.ടോമി, ഡി.െവെ.എസ്.പി: ആര്‍.ബിനു എന്നിവരുടെ നേതൃത്വത്തിലാണ് നടപടി പൂര്‍ത്തിയാക്കിയത്.
from mangalam.com http://bit.ly/2UG0MCJ
via IFTTT
No comments:
Post a Comment