കണ്ണൂര്‍: കോണ്‍ഗ്രസ് പുറത്തുവിട്ട കള്ളവോട്ടിന്റെ ദൃശ്യങ്ങളുടെ പിന്നാലെ വോട്ട് ചെയ്യാതെ മടങ്ങേണ്ടി വന്നതിന്റെ അനുഭവം പറഞ്ഞ് യുവതി. പിലാത്തറ സിഎം നഗറിലെ കെ.ജെ.ഷാലറ്റിനാണ് ഇത്തരത്തില്‍ അനുഭവമുണ്ടായത്.
കണ്ണൂരില്‍ നിന്നും പിലാത്തറയിലേക്ക് താമസം മാറിയതിന് ശേഷമുള്ള ആദ്യ വോട്ടായിരുന്നു വൈകിട്ട് 4.45നാണ് ബൂത്തിലെത്തിയെങ്കിലും തന്റെ വോട്ട് ആരോ രേഖപ്പെടുത്തിയെന്നായിരുന്നു പോളിഹ് ഓഫീസര്‍ പറഞ്ഞതെന്ന് ഷാലറ്റ് മാധ്യമത്തോട് പറഞ്ഞു.
അരമണിക്കൂറോളം പോളിങ് ബൂത്തില്‍ ഇരിക്കുകയും തനിക്ക് വോട്ട് ചെയ്യണമെന്ന് പറയുകയും ചെയ്‌തെങ്കിലും വോട്ട് രേഖപ്പെടുത്തിയതായി കാണുന്നുണ്ടെന്നും പറയുകയായിരുന്നു. മഷി പുരളാത്ത് വിരലുകളും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചെങ്കിലും വോട്ട് ചെയ്യാന്‍ സാധിക്കാതെ മടങ്ങുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
കള്ളവോട്ട് നടന്നതായുള്ള പരാതി സത്യമാണെന്ന് വ്യക്തമായാല്‍ പ്രിസൈഡിങ്ങ് ഉദ്യോഗസ്ഥന്‍ അവര്‍ക്ക് ടെന്‍ഡേഡ് ബാലറ്റ് പേപ്പര്‍ വഴി വോട്ട് ചെയ്യാനുള്ള സൗകര്യം നല്‍കണമെന്നാണ് ചട്ടമുള്ളത്.
from mangalam.com http://bit.ly/2DBRO3Q
via IFTTT
No comments:
Post a Comment