തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കു സമീപം രൂപപ്പെട്ട 'ഫാനി' ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഇന്നു മുതല്‍ 30 വരെ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നു കാലാവസ്ഥാവകുപ്പ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജനങ്ങള്‍ക്കു ജാഗ്രതാനിര്‍ദേശം നല്‍കി.
ഇന്നുമുതല്‍ കേരളത്തില്‍ വ്യാപകമായി മഴയുണ്ടാകും. ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോയവര്‍ നാളെത്തന്നെ തിരിച്ചെത്തണമെന്നു കര്‍ശനമുന്നറിയിപ്പുണ്ട്.
തെക്കുകിഴക്കന്‍ ശ്രീലങ്കയോടു ചേര്‍ന്ന് കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായിക്കഴിഞ്ഞു. ഇത് 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച്, ഫാനി ചുഴലിക്കാറ്റായി 30-ന് ആന്ധ്ര, തമിഴ്നാട് തീരത്തെത്തും. മണിക്കൂറില്‍ 90-115 കിലോമീറ്ററാകും വേഗം. കാറ്റിന്റെ ഗതി ഇന്നു കൂടുതല്‍ വ്യക്തമാകും.ശക്തമായ മഴ പ്രതീക്ഷിക്കുന്ന നാളെയും മറ്റന്നാളും സംസ്ഥാനത്തു മണിക്കൂറില്‍ 40-50 കി.മീ. വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലും 30-ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടലിനു സാധ്യതയുള്ളതിനാല്‍ രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ മലയോരമേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.
from mangalam.com http://bit.ly/2XKr60q
via IFTTT
No comments:
Post a Comment