യുഎസില്‍ വീണ്ടും വംശീയാതിക്രമണം; ജൂത സിനഗോഗില്‍ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 28, 2019

യുഎസില്‍ വീണ്ടും വംശീയാതിക്രമണം; ജൂത സിനഗോഗില്‍ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ: യുഎസില്‍ വീണ്ടും വംശീയാതിക്രമണം. സിനഗോഗിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സാന്‍ ഡിയാഗോ പള്ളിയിലാണ് വെടിവെപ്പുണ്ടായത്. പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ 60കാരിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ ഒരു പെണ്‍കുട്ടിയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

19കാരനായ യുവാവാണ് നിറയൊഴിച്ചതെന്നാണ് വിവരം. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം ഉണ്ടായത്. എ.ആര്‍ 15 തോക്ക് ഉപയോഗിച്ചാണ് അക്രമി വെടിവെച്ചതെന്നാണ് സൂചന.

പിറ്റസ്ബര്‍ഗ് സിനഗോഗില്‍ നിരവധിയാളുകളുടെ മരണത്തിനിടയാക്കിയ വെടിവെപ്പുണ്ടായി മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ജൂതര്‍ക്കെതിരെ ആക്രമണമുണ്ടായത്. പോലീസ് അക്രമിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇയാളുടെ കാറില്‍ നിന്നും മറ്റൊരും കൈത്തോക്കും കണ്ടെത്തിയിട്ടുണ്ട്.



from mangalam.com http://bit.ly/2WaGbbh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages