നാഗമ്പടം പഴയ പാലം തകര്‍ക്കാന്‍ പറ്റാത്ത 'വിശ്വാസം'; പഴയ പാലത്തിന്റെ ഭാവി ഇനി എന്ത് ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 28, 2019

നാഗമ്പടം പഴയ പാലം തകര്‍ക്കാന്‍ പറ്റാത്ത 'വിശ്വാസം'; പഴയ പാലത്തിന്റെ ഭാവി ഇനി എന്ത് ?

കോട്ടയം: ഉദ്വേഗ നിമിഷങ്ങളെണ്ണി കോട്ടയം; കാത്തിരിപ്പിനൊടുവില്‍ നിരാശയും. നാഗമ്പടം പഴയ റെയില്‍വേ മേല്‍പ്പാലം നിയന്ത്രിത സ്ഫോടനത്തിലൂടെ (ഇംപ്ലോഷന്‍) പൊളിച്ചുനീക്കുന്നതു കാണാന്‍ രാവിലെ മുതല്‍ വന്‍ ജനക്കൂട്ടമാണ് നാഗമ്പടം നെഹ്റു സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയത്.

രാവിലെ മുതല്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ക്കും പരിശോധനകള്‍ക്കു ശേഷം ഉച്ചയ്ക്ക് 12.45 നാണ് ആദ്യ സ്ഫോടനം നടത്തിയത്. എന്നാല്‍ പാലത്തിന്റെ ഒരു ഭാഗത്തു മാത്രമാണ് സ്ഫോടനം നടന്നത്. ബാക്കി ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന സ്ഫോടക വസ്തുകള്‍ പൊട്ടാതെ വന്നതോടെ ആദ്യ ശ്രമം പരാജയപ്പെടുകയായിരുന്നു. പിന്നീട് ആദ്യം ഉപയോഗിച്ചതിന്റെ ഇരട്ടി പ്രഹര ശേഷിയില്‍ വൈകിട്ട് 5.10ന് വീണ്ടും സ്ഫോടനം നടത്തിയെങ്കിലും ആ ഉദ്യമവും പരാജയപ്പെടികയായിരുന്നു.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ സ്ഫോടനം നടത്തി ഒരു പാലം പൊളിച്ചു നീക്കുന്നത്. അതുകൊണ്ടു തന്നെ ഈ അപൂര്‍വ നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ ജില്ലയ്ക്കു പുറത്തുനിന്നുപോലും നിരവധിപേരെത്തിയിരുന്നു.

പഴയ മേല്‍പാലം നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കാന്‍ നടത്തിയ രണ്ടു നീക്കവും പരാജയപ്പെട്ടതോടെ ഇനി എന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. ട്രെയിന്‍ ഗതാഗതത്തിനു തടസമുണ്ടാകാതിരിക്കാനാണു നിയന്ത്രിത സ്ഫോടനം എന്ന തീരുമാനത്തിലേക്കു റെയില്‍വേയെ നയിച്ചത്.

എന്നാല്‍ രണ്ടു സ്ഫോടന നീക്കവും പരാജയപ്പെട്ടതോടെ സാധാരണ രീതിയില്‍ പാലം തകര്‍ക്കുക മാത്രമാണ് ഇനി ഏകപോംവഴിയെന്നാണു സൂചന. ആദ്യവട്ടം സ്ഫോടക വസ്തുക്കള്‍ നിറച്ചു പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും വൈദ്യുതി തകരാറു മൂലം ഒരു ഭാഗത്തു മാത്രമേ സ്ഫോടനം നടന്നുള്ളൂ. തുടര്‍ന്നു റെയില്‍വേ അധികൃതരും കരാര്‍ ഏറ്റെടുത്ത കമ്പനി ഉദ്യോഗസ്ഥരും ചേര്‍ന്നു സ്ഫോടക വസ്തുക്കളുടെ വീര്യം കൂട്ടി പൊട്ടിച്ചിട്ടും പരാജയമായിരുന്നു ഫലം.

ഇനി പാലം പൊളിക്കണമെങ്കില്‍ ഇപ്പോള്‍ ഉപയോഗിച്ചതിനേക്കാള്‍ കൂടുതല്‍ ശേഷിയില്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കേണ്ടി വരും. ഇതു പുതിയ പാലത്തിനും ചുറ്റുമുള്ള മറ്റു കെട്ടിടങ്ങളുടെ ബലക്ഷയത്തിലേക്കും നയിക്കും. ഇതിനാല്‍ ഇനി ഒരു സ്ഫോടനം നടത്താന്‍ റെയില്‍വേ തയാറായേക്കില്ല.

ഇതേ തുടര്‍ന്നു സാധാരണരീതിയില്‍ കട്ടര്‍ ഉപയോഗിച്ച് തകര്‍ക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. ഈ വിധത്തില്‍ പാലം പൊളിക്കുമ്പോള്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിനു ദിവസങ്ങളോളം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നതാണ് ആശങ്കയുണ്ടാക്കുന്നത്.



from mangalam.com http://bit.ly/2GOSepi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages