തിരുവല്ലയില്‍ പള്ളിത്തര്‍ക്കം; പ്രാര്‍ത്ഥനയ്ക്ക് ഉള്ളില്‍ കയറിയ ഓര്‍ത്തഡോക്‌സ് വിഭാഗം പുറത്തിറങ്ങിയില്ല; യാക്കോബായ വിഭാഗം പള്ളിക്ക് പുറത്ത് കുര്‍ബ്ബാന നടത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 28, 2019

തിരുവല്ലയില്‍ പള്ളിത്തര്‍ക്കം; പ്രാര്‍ത്ഥനയ്ക്ക് ഉള്ളില്‍ കയറിയ ഓര്‍ത്തഡോക്‌സ് വിഭാഗം പുറത്തിറങ്ങിയില്ല; യാക്കോബായ വിഭാഗം പള്ളിക്ക് പുറത്ത് കുര്‍ബ്ബാന നടത്തി

തിരുവല്ല: തിരുവല്ല മേപ്രാല്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആരാധനയെച്ചൊല്ലി ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗം തമ്മില്‍ തര്‍ക്കം. പ്രശ്‌നപരിഹാരത്തിന് തഹസീല്‍ദാര്‍ ബേബി ശശിയുടെ ചേംബറില്‍ ഞായറാഴ്ച യോഗം നടക്കും.

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ പ്രാര്‍ത്ഥന സമയവും ആറു മണിക്ക് യാക്കോബായ വിഭാഗത്തിന്റെ പ്രാര്‍ത്ഥന സമയവും. എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭ പള്ളിയില്‍ നിന്നും പുറത്തിറങ്ങാന്‍ തയ്യാറാകാതിരിക്കുകയായിരുന്നു.

ഇതോടെയുണ്ടായ ഉടലെടുത്ത സംഘര്‍ഷാവസ്ഥ ഡിവൈഎസ്പി ജെ. ഉമേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി.ാണ് സ്ഥിതി നിയന്ത്രണത്തിലാക്കിയത്. ഇതിനിടെ ഒരുകൂട്ടം ഓര്‍ത്തഡോക്‌സ് സഭ അംഗങ്ങള്‍ പള്ളിക്കുള്ളില്‍ കയറി വാതിലുകള്‍ അകത്തുനിന്നു പൂട്ടി. മറ്റൊരു സംഘം യാക്കോബായ സഭ അംഗങ്ങളെ തടയാന്‍ പള്ളിമുറ്റത്തും നിലകൊണ്ടു. തുടര്‍ന്ന് ഓര്‍ത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മന്റെ നേതൃത്വത്തിലും യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ നേതൃത്വത്തിലുള്ള വൈദികസംഘവും സ്ഥലത്തെത്തി. കൂടുതല്‍ വിശ്വാസികള്‍ സ്ഥലത്ത് തടിച്ചുകൂടിയത് വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടാക്കി.

ഇരുവിഭാഗവും തമ്മില്‍ തര്‍ക്കം നേരിടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിക്കുള്ളില്‍ കുര്‍ബാന നടത്തിയപ്പോള്‍ യാക്കോബായ സഭ പള്ളിക്ക് പുറത്ത് നിന്ന് കുര്‍ബ്ബാന നടത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.



from mangalam.com http://bit.ly/2UKN5Cj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages