പൂട്ടിക്കിടന്ന അയല്‍വീട്ടിലെ കുളിമുറിയില്‍ കുടുങ്ങിയ ഏഴുവയസ്സുകാരി അഞ്ച് ദിവസം ജീവിച്ചത് വെള്ളം മാത്രം കുടിച്ച് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 28, 2019

പൂട്ടിക്കിടന്ന അയല്‍വീട്ടിലെ കുളിമുറിയില്‍ കുടുങ്ങിയ ഏഴുവയസ്സുകാരി അഞ്ച് ദിവസം ജീവിച്ചത് വെള്ളം മാത്രം കുടിച്ച്

ഹൈദരാബാദ്: പൂട്ടിക്കിടന്ന അയല്‍വീട്ടിലെ കുളിമുറിയില്‍ അബദ്ധവശാല്‍ കുടുങ്ങിയ ഏഴുവയസ്സുകാരി ജീവന്‍ നിലനിര്‍ത്തിയത് പൈപ്പ് വെള്ളം കുടിച്ച് മാത്രം. തെലുങ്കാനയിലെ നാരായണ്‍പേട്ട് ജില്ലയിലെ മഖ്താലിലാണ് സംഭവം.

ഈ മാസം 20ന് വീടിന്റെ ടെറസില്‍ കളിക്കുകയായിരുന്ന രണ്ടാംക്ലാസുകാരിയായ അഖില കാല്‍വഴുതി കുളിമുറിയില്‍ വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കെട്ടിടത്തിന്റെ മുകളിലെ പ്ലാസ്റ്റിക് വലകൊണ്ട് മൂടിയിട്ട വിടവിലൂടെയാണ് താഴേക്ക് വീണത്. പേടിച്ച കുട്ടി രക്ഷക്കായി നിലവിളിച്ചെങ്കിലും ആരും കേട്ടില്ല.

കുട്ടിയെകാണാതായതോടെ പരിഭ്രാന്തരായ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് നാല് ദിവസങ്ങള്‍ക്ക് ശേഷം അയല്‍വാസികള്‍ തിരികെ എത്തിയപ്പോഴാണ് ബോധമില്ലാതെ പെണ്‍കുട്ടി ബാത്ത്‌റൂമില്‍ കിടക്കുന്നത് കണ്ടത്. അപ്പോള്‍ തന്നെ പോലീസിനെ അറിയിക്കുകയും ചെയ്തു.

കുളിമുറിയിലെ പൈപ്പ് വെള്ളം മാത്രം കുടിച്ച് ജീവന്‍ നിലനിര്‍ത്തിയ കുട്ടി സംസാരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്.



from mangalam.com http://bit.ly/2ZHw1Rp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages