10 കിലോ കഞ്ചാവുമായി നാലു വിദ്യാര്‍ഥികള്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 28, 2019

10 കിലോ കഞ്ചാവുമായി നാലു വിദ്യാര്‍ഥികള്‍ പിടിയില്‍

പാലക്കാട്‌: നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ്‌ വേട്ട. 10 കിലോ കഞ്ചാവുമായി നാലു വിദ്യാര്‍ഥികളെ അറസ്‌റ്റ്‌ ചെയ്‌തു. കൂട്ടുപാത ജങ്‌ഷനില്‍നിന്ന്‌ എട്ടു കിലോ കഞ്ചാവുമായി തൃശൂര്‍ സ്വദേശികളായ നടുവത്തുപറമ്പില്‍ വിനു (18), കല്ലിഗപുറം വീട്ടില്‍ അമിത്‌ (24) എന്നിവരെയും ആലത്തൂര്‍ ഭാഗത്തുനിന്നു ന്യൂജെന്‍ ആഡംബര ബൈക്കില്‍ കടത്തുകയായിരുന്ന രണ്ടു കിലോ കഞ്ചാവുമായി ഇടുക്കി അയ്യപ്പന്‍ കോവില്‍ മണലി സ്വദേശി നവീന്‍ (23), എറണാകുളം നായരമ്പലം കൊച്ചുവീട്ടില്‍ അശ്വിന്‍ ആബ്രോസ്‌ (21) എന്നിവരെയുമാണ്‌ പിടികൂടിയത്‌.
ഇവര്‍ എക്‌സൈസ്‌ സംഘത്തിന്‌ 10 ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തതായി അധികൃതര്‍ അറിയിച്ചു. നാലു പേരും തൃശൂര്‍, ഇടുക്കി മേഖലയിലെ മൊത്തക്കച്ചവടക്കാരാണ്‌.
പ്രതികള്‍ സ്‌ഥിരം കഞ്ചാവ്‌ കച്ചവടക്കാരാണെന്നു ചോദ്യംചെയ്യലില്‍ വ്യക്‌തമായതായി എക്‌സൈസ്‌ സംഘം അറിയിച്ചു. നാലുപേരും ഒരുമിച്ചാണ്‌ ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍നിന്നു കഞ്ചാവ്‌ വാങ്ങിയത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പുമൂലം അതിര്‍ത്തികളില്‍ കനത്ത പരിശോധനയുണ്ടായിരുന്നതിനാല്‍ കഞ്ചാവ്‌ കടത്തില്‍ ബുദ്ധിമുട്ടു നേരിട്ട പ്രതികള്‍ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ പരിശോധന കുറഞ്ഞതിനെത്തുടര്‍ന്നാണ്‌ വീണ്ടും സജീവമായത്‌.



from mangalam.com http://bit.ly/2UGdnWB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages