വയനാട്ടിലെ കര്‍ഷകര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനംചെയ്ത് മാവോവാദികളുടെ ലഘുലേഖ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

വയനാട്ടിലെ കര്‍ഷകര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനംചെയ്ത് മാവോവാദികളുടെ ലഘുലേഖ

കല്പറ്റ: വയനാട് ലോക്സഭ മണ്ഡലത്തിലെ കർഷകർ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത്മാവോവാദികളുടെ ലഘുലേഖ. സി.പി.ഐ. മാവോയിസ്റ്റ് നാടുകാണി ഏരിയ സമിതിയുടെ പേരിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. ശനിയാഴ്ച കല്പറ്റ പ്രസ് ക്ലബിൽ തപാൽമാർഗമാണ് ലഘുലേഖയും കുറിപ്പും ലഭിച്ചത്. മാറിവരുന്ന സർക്കാരുകൾ കർഷകവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും അതിനാൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നുമാണ് മാവോയിസ്റ്റുകളുടെ ആഹ്വാനം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലമായതിനാൽ അതീവഗൗരവത്തോടെയാണ് പോലീസ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. ആഴ്ചകൾക്ക് മുമ്പ് വയനാട്ടിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനുമുമ്പാണ് ലക്കിടിയിൽ മാവോയിസ്റ്റ് നേതാവ് സി.പി. ജലീലിനെ ഏറ്റുമുട്ടലിൽ വധിച്ചത്. ഈ സംഭവത്തിനുശേഷം വയനാട്ടിൽ സുരക്ഷ ശക്തമാക്കിയിരുന്നു. Content Highlights:maoist letter to wayanad farmers to boycott loksabha election


from mathrubhumi.latestnews.rssfeed http://bit.ly/2U1u0LM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages