ചെന്നൈ: ഐ.പി.എൽ 12-ാം സീസണിൽ ശനിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരേ കിങ്സ് ഇലവൻ പഞ്ചാബിന് 161 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. പവർപ്ലേയിൽ തകർപ്പൻ തുടക്കമിട്ട ചെന്നൈയെ അതിനു ശേഷം നടത്തിയ മികച്ച ബൗളിങ്ങിലൂടെ പഞ്ചാബ് പിടിച്ചുകെട്ടുകയായിരുന്നു. ഓപ്പണർമാരായ ഷെയ്ൻ വാട്ട്സണും ഫാഫ് ഡുപ്ലെസിസും ചേർന്ന് മികച്ച തുടക്കമാണ് ചെന്നൈക്ക് നൽകിയത്. 44 പന്തുകളിൽ നിന്ന് 56 റൺസ് ചേർത്ത ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. 24 പന്തുകളിൽ നിന്ന് മൂന്നു ബൗണ്ടറിയും ഒരു സിക്സുമടക്കം 26 റൺസെടുത്ത വാട്ട്സണെ അശ്വിൻ പുറത്താക്കുകയായിരുന്നു. ഈ സീസണിൽ ചെന്നൈക്കായി ആദ്യ മത്സരം കളിച്ച ഡുപ്ലെസിസ് തകർപ്പൻ കളിയാണ് പുറത്തെടുത്തത്. 38 പന്തിൽ നിന്ന് നാലു സിക്സും രണ്ടു ബൗണ്ടറിയുമടക്കം 54 റൺസെടുത്ത ഡുപ്ലെസിസിനെ അശ്വിൻ മടക്കി. തൊട്ടടുത്ത പന്തിൽ അശ്വിൻ സുരേഷ് റെയ്നയുടെ കുറ്റിയും തെറിപ്പിച്ചു. പഞ്ചാബിനായി മികച്ച രീതിയിൽ പന്തെറിഞ്ഞ അശ്വിൻ നാല് ഓവറിൽ വെറും 23 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി. പിന്നാലെ ക്രീസിൽ ഒന്നിച്ച എം.എസ് ധോനിക്കും അമ്പാട്ടി റായുഡുവും ചേർന്നാണ് ചെന്നൈ സ്കോർ 160-ൽ എത്തിച്ചത്. ധോനി 22 പന്തുകളിൽ നിന്ന് 36 റൺസും റായുഡു 15 പന്തുകളിൽ നിന്ന് 21 റൺസുമെടുത്തു. നാലാം വിക്കറ്റിൽ 60 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. Content Highlights:IPL 2019 Chennai Super Kings vs Kings XI Punjab
from mathrubhumi.latestnews.rssfeed http://bit.ly/2OS5n3j
via
IFTTT
No comments:
Post a Comment