ദേശസ്‌നേഹത്തിന്റെ പുതിയ നിര്‍വചനം ജനങ്ങളെ പഠിപ്പിച്ചു; സര്‍ക്കാരിനെ കടന്നാക്രമിച്ച് സോണിയ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

ദേശസ്‌നേഹത്തിന്റെ പുതിയ നിര്‍വചനം ജനങ്ങളെ പഠിപ്പിച്ചു; സര്‍ക്കാരിനെ കടന്നാക്രമിച്ച് സോണിയ

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിനെ കടന്നാക്രമിച്ച് യു.പി.എ അധ്യക്ഷ സോണിയാഗാന്ധി. ദേശസ്നേഹത്തിന് മറ്റൊരു നിർവചനം കൂടിയുണ്ടെന്ന്അവർ ജനങ്ങളെ പഠിപ്പിച്ചുവെന്ന്സോണിയ ആരോപിച്ചു. നാനാത്വത്തെ അംഗീകരിക്കാത്തവരെയാണ് ഇന്ന് ദേശസ്നേഹികളെന്ന് വിളിക്കുന്നതെന്നും ഡൽഹിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ അവർ ആരോപിച്ചു. ഭിന്നാഭിപ്രായങ്ങളെ മാനിക്കാൻ കേന്ദ്രസർക്കാർ തയ്യാറല്ല. സ്വന്തം വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുന്നവർ ആക്രമിക്കപ്പെടുമ്പോൾ സർക്കാർ ഓടിയൊളിക്കുന്നു. ആസൂത്രിത ഗൂഢാലോചനയിലൂടെ രാജ്യത്തിന്റെ ആത്മാവിനെത്തന്നെ തകർക്കാർ ശ്രമിക്കുന്നു. ആശങ്കയുണ്ടാക്കുന്നതാണ് ഇത്. രാജ്യത്ത് നിയമവാഴ്ച നടപ്പാക്കാൻ ബിജെപി നേതൃത്വം നൽകുന്ന സർക്കാർ തയ്യാറല്ല. സാധാരണ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ല. എന്നാൽ ചില വ്യവസായികൾക്ക് ആനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങൾ തകർക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം. നിഷ്പക്ഷ സർക്കാരാണ് രാജ്യത്തിനു വേണ്ടത്. മതേതരത്വവും ഭരണഘടനാ സ്ഥാപനങ്ങളും സംരക്ഷിക്കപ്പെടണം. കോൺഗ്രസ്അധികാരത്തിൽ വന്നാൽ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. കോൺഗ്രസ് നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ സംബന്ധിച്ച് യാതൊരു സംശയവും തനിക്കില്ല.കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വന്നാൽ പദ്ധതികൾ നടപ്പാക്കുന്നത് നിരീക്ഷിക്കാനും വിലയിരുത്താനും പ്രത്യേക സംവിധാനം ഉണ്ടാവുമെന്നും അവർ പറഞ്ഞു. Content Highlights:Sonia Gandhi, patriotism, Congress


from mathrubhumi.latestnews.rssfeed http://bit.ly/2uMcfWM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages